ആരെയും ആകര്‍ഷിക്കുന്ന കണ്ണുകളും ഭംഗിയുള്ള ശരീരവും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏറെ ആരാധകരെ താരത്തിന് സമ്മാനിക്കുകയും ചെയ്തു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോക സുന്ദരന്മാരുടെ പട്ടികയില്‍ മൂന്നാമത് എത്തിയതും താരമായിരുന്നു

മുംബൈ: പിതാവ് രാകേഷ് റോഷന്റെ ചുവടുകള്‍ പിന്തുടര്‍ന്നാണ് ഹൃതിക് റോഷന്‍ ബോളിവുഡിലെത്തുന്നത്. താര പുത്രന്റെ ലേബല്‍ ഒന്നും ഇല്ലാതെ തന്നെ ബോളിവുഡില്‍ തന്റെ സ്ഥാനം കണ്ടെത്താന്‍ താരത്തിന് അധിക സമയം വേണ്ടിയും വന്നില്ല. ആരെയും ആകര്‍ഷിക്കുന്ന കണ്ണുകളും ഭംഗിയുള്ള ശരീരവും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏറെ ആരാധകരെ താരത്തിന് സമ്മാനിക്കുകയും ചെയ്തു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോക സുന്ദരന്മാരുടെ പട്ടികയില്‍ മൂന്നാമത് എത്തിയതും താരമായിരുന്നു. 44 ാം വയസിലും ശരീരം ഇരുപതുകാരന്റെ പോലെ നിലനിര്‍ത്തുന്നതിന്റെ രഹസ്യം താരം വ്യക്തമാക്കി. 

പഠനകാലത്ത് പൊതുവെ അന്തര്‍മുഖനായ താരം നിരവധി തവണ സുഹൃത്തുക്കളുടെ നടുക്ക് പോലും അപമാനിക്കപ്പെട്ടിരുന്നതായി താരം വ്യക്തമാക്കിയിരു്നനു. കൈവിരലുകളുടെ എണ്ണം കൂടുതലുണ്ടായിരുന്നതും സഹപാഠികള്‍ക്ക് നടുവില്‍ ഹൃതിക് റോഷനെ അപമാനത്തിന് കാരണമായി. ചെറുപ്പത്തില്‍ സംസാര വൈകല്യത്തിനും താരം ചികില്‍സ തേടിയിരുന്നു. കൗമാരകാലത്ത് നട്ടെല്ലിനെ ബാധിച്ച അസുഖത്തെ മറികടന്നാണ് ഹൃതിക് മികച്ച നര്‍ത്തകന്‍ കൂടിയായത്.

നല്ല ശരീരം ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടത് പുകവലിയോടും മയക്കുമരുന്നിനോടും അകന്ന് നില്‍ക്കണമെന്ന് ഹൃതിക് പറയുന്നു. ഫിറ്റ്നെസിന് വേണ്ടി സ്റ്റിറോയ്ഡ് പോലുള്ള കുറുക്കു വഴികളില്‍ ഒരിക്കലും പോകരുതെന്ന് താരം പറയുന്നു. ഫിറ്റ്നെസ് നേടുന്നത് ഒരു സന്തോഷമുള്ള കാര്യമായി കണക്കാക്കാന്‍ കഴിയണമെന്നും താരം പറയുന്നു. തനിക്ക് ഫിറ്റ്നെസ് കാര്യത്തില്‍ മാതൃക അമ്മയാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണ രീതികളും പിന്തുടര്‍ന്നാല്‍ ആര്‍ക്കും ഫിറ്റ്നെസ് അകലെയല്ലെന്നും ഹൃതിക് പറയുന്നു. 

ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ് ഉണ്ടാവുകയുള്ളുവെന്നും താരം പറയുന്നു. ദിവസവും അല്‍പനേരം ഫിറ്റ്നെസിനായി നീക്കി വക്കാന്‍ ശ്രദ്ധിക്കണമെന്നും താരം പറയുന്നു.