ഭുനേശ്വര്‍: ഒഡ‍ിൽയിലെ ഭുനേശ്വറിലെ റോബോ ഷെഫ് റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനായി എത്തിയാല്‍ ആദ്യമൊന്ന് ഞെട്ടും. കാരണം മറ്റൊന്നുമല്ല, ഇവിടെ ഭക്ഷണവിതരണത്തിലായി എത്തുന്നത് മനുഷ്യരല്ല. പകരം റോബോര്‍ട്ടുകളാണ്. ചമ്പ, ചമേലി എന്നീ പേരുകളുള്ള രണ്ട് റോബോര്‍ട്ടുകളാണ് ഈ റസ്റ്റോറെന്‍റില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. 

കഴിഞ്ഞ ദിവസമായിരുന്നു റോബോര്‍ട്ടുകളെ ഉപയോഗിച്ചുള്ള ഭക്ഷണവിതരണത്തിന്‍റെ ഉദ്ഘാടനം. ഭക്ഷണം വിതരണം ചെയ്യുകമാത്രമല്ല അതു കഴിഞ്ഞാല്‍ 'നിങ്ങള്‍ സന്തോഷവാനായോ' എന്നൊരു ചോദ്യവും റോബോര്‍ട്ടുകളുടെ ഭാഗത്തു നിന്നും ഉണ്ടാകും.

റെസ്റ്റൊറന്‍റിന്‍റെ ഉടമ ജീത് ബാഷ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെ. 'ചമ്പയെന്നും ചമേലിയെന്നുമാണ് റോബോര്‍ട്ടുകളെ ഞങ്ങള്‍ വിളിക്കുന്നത്. ഇവര്‍ ഇന്ത്യന്‍ നിര്‍മ്മിത റോബോര്‍ട്ടുകളാണ്. ഒഡീഷ ഉള്‍പ്പെടെയുള്ള ഭാഷയില്‍ സംസാരിക്കാനും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും ഇവയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.