മുംബൈയില്‍ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്‍റെയും വിവാഹച്ചടങ്ങിൽ സോനം ധരിച്ച വസ്ത്രം ചര്‍ച്ചയായിരുന്നു.

മുംബൈയില്‍ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്‍റെയും വിവാഹച്ചടങ്ങിൽ സോനം ധരിച്ച വസ്ത്രം ചര്‍ച്ചയായിരുന്നു. സോനം ധരിച്ച പിങ്ക് നിറത്തിലുള്ള വസ്ത്രത്തിന് പിന്നിൽ ‘AK OK’ എന്നെഴുതിയിരുന്നതാണ് ചര്‍ച്ചക്ക് കാരണം. ഇപ്പോള്‍ ഇതാ അതിന് പിന്നിലെ കഥ പുറത്തുവന്നിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഈ ചിത്രത്തിനൊപ്പം സോനം കപൂർ തന്നെ നീണ്ടൊരു ക്യാപ്ഷനും ചേർത്തിരുന്നു. അതിലാണ് ഈ വസ്ത്രത്തിന് പിന്നിലെ കഥ എന്തെന്ന് അവര്‍ വെളിപ്പെടുത്തിയത്. 

ഡിസൈനർ അനാമിക ഖന്നയുടെ പേരിന്‍റെ ആദ്യാക്ഷരങ്ങളാണ് AK. കഴിഞ്ഞവർഷം അസുഖബാധിതയായിരുന്ന അനാമികയെ സാന്ത്വനിപ്പിക്കാനായി മക്കൾ വിരാജും വിശേഷും എപ്പോഴും പറഞ്ഞിരുന്ന ‘everything is going to be AK-OK’ എന്ന വാചകമാണ് 'IS AK OK' എന്ന് വസ്ത്രത്തിൽ എഴുതിച്ചേർത്തത്. ഇപ്പോൾ അനാമിക ആരോഗ്യത്തോടെ തിരിച്ചെത്തിയ സന്തോഷം പങ്കുവച്ചാണ് സോനം കപൂർ ആ വസ്ത്രത്തിന്റെ ചിത്രവും അതിനു പിന്നിലെ കഥയും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. 

View post on Instagram