Asianet News MalayalamAsianet News Malayalam

പ്രമേഹമുള്ളവർ എള്ളെണ്ണ കഴിക്കാമോ?

പ്രമേഹരോ​ഗികൾ ദിവസവും എള്ള് കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എള്ളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും മറ്റു പോഷകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. എള്ളെണ്ണ പതിവാക്കിയാൽ പ്രമേഹം നിയന്ത്രിക്കാം. പ്രമേഹരോ​ഗികൾ എള്ള് സാലഡിലോ മറ്റ് കറികളിലോ ചേർത്ത് കഴിക്കാം.

Sesame Seeds For Type 2 Diabetes
Author
Trivandrum, First Published Jan 28, 2019, 1:19 PM IST

ചെറുതാണെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് എള്ള്. പ്രോട്ടീൻ, അയൺ, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ എന്നിവ എള്ളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹരോ​ഗികൾ ദിവസവും എള്ള് കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എള്ളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും മറ്റു പോഷകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. എള്ളെണ്ണ പതിവാക്കിയാൽ പ്രമേഹം നിയന്ത്രിക്കാം. എള്ള് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കും. 

എള്ളെണ്ണയും പ്രമേഹം നിയന്ത്രിക്കാനും നല്ലൊരു മരുന്നാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. എള്ളെണ്ണ കഴിച്ച പത്ത് പ്രമേഹരോ​ഗികളെ 60 ദിവസം നിരീക്ഷിച്ചപ്പോൾ ഉണ്ടായത് ‍ഞെട്ടിപ്പിക്കുന്ന മാറ്റമാണെന്ന് ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 100 ​ഗ്രാം എള്ളിൽ  351മില്ലി​ഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ടെന്ന് യുഎസ്ഡിഎ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 100 ​ഗ്രാം വെള്ള എള്ളിൽ 12 ​ഗ്രാം ഫെെബറും 18 ​ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

Sesame Seeds For Type 2 Diabetes

എള്ളിൽ മോണോസാച്ചറോറ്റേഡ് ധാരാളം അട​ങ്ങിയിട്ടുണ്ട്. പ്രമേഹരോ​ഗികൾ സാലഡിലോ മറ്റ് കറികളിലോ എള്ള് ചേർത്ത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാനും എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റിറോൾ ആണ് കൊളസ്ട്രോളിനിനെ നിയന്ത്രിക്കുന്നത്. 

ഹൃദയാരോഗ്യത്തിനും എള്ള് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡൻറ്സ് ഹൃദയപ്രവർത്തനങ്ങൾ സുഗമമാക്കുന്നു. അയൺ കൂടുതൽ അടങ്ങിയിട്ടുള്ള കറുത്ത എള്ള് അനീമിയ തടയും. റേഡിയേഷൻ മൂലമുള്ള ജനിതക തകരാറുകളിൽ നിന്ന് സംരക്ഷണം നൽകാൻ എള്ളിനു കഴിയും. എല്ലുകളെയും സന്ധികളെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്താൻ ഇതിലടങ്ങിയിരിക്കുന്ന കോപ്പർ സഹായിക്കും.
 

Follow Us:
Download App:
  • android
  • ios