ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂര്‍ നേരം ഉറങ്ങുന്നതിന് ചില ഗുണങ്ങള്‍ ഉണ്ട്

മനുഷ്യന്‍റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നമ്മുടെ ഉറക്കവും ശാരീരികമാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ ഉറക്കം ഒരാള്‍ക്ക് അത്രമേല്‍ പ്രധാനമാണ്. ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂര്‍ നേരം ഉറങ്ങുന്നത് ഹൃദയത്തെ ചെറുപ്പമാക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഉറക്കം ശരിയായില്ലെങ്കില്‍ അത് ഭാവിയില്‍ പല തരത്തിലുളള രോഗങ്ങള്‍ വരുത്തിവെക്കും. ഹൃദ്രോഗത്തിനുള്ള സാധ്യത മുതല്‍ ആര്‍ത്രൈറ്റസ്, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, വിഷാദം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാവുന്ന തകരാറുകള്‍ തുടങ്ങിയ പല മാനസിക പ്രശ്നങ്ങളും ഉണ്ടാക്കും. ഉറക്കസമയം ഏഴുമണിക്കൂറിൽ കുറയുന്നതും കൂടുന്നതും ഹൃദയത്തിന്റെ പ്രായം കൂട്ടുമെന്ന് യുഎസിലെ ജോർജിയയിലെ എമോറി സർവകലാശാലയിലെ ജൂലിയ ഡേമർ പറയുന്നു. 

നല്ല ഉറക്കത്തിന് ചില വഴികള്‍ നോക്കാം. 

1. കൃത്യമായ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക (ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം)
2. ഉറങ്ങുന്നതിന് മുമ്പ് പാല്‍ കുടിക്കാം
3. മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കുറയ്ക്കുക
4. രാത്രി ഭക്ഷണം ധാരാളം കഴിക്കരുത്
5. ദിവസവും വ്യായാമം ചെയ്യുക
6. ഉറങ്ങുന്ന മുറിയിലെ ലൈറ്റ് ഓഫ് ചെയ്യുക 
7. മനസ്സിനെ അലട്ടുന്ന കാര്യങ്ങള്‍ ഉറങ്ങുന്ന സമയം ഓര്‍ക്കാതെ ഇരിക്കുക