Asianet News MalayalamAsianet News Malayalam

പഴത്തൊലി എറിഞ്ഞു കളയല്ലേ; ഏഴുണ്ട് ഗുണങ്ങൾ

Seven Ways To Use Banana Peels
Author
First Published Feb 3, 2018, 4:34 PM IST

പ്രകൃതി നമുക്ക് കനിഞ്ഞു അനുഗ്രഹിച്ചു നൽകിയ ഫലങ്ങളിൽ ഒന്നാണ് വാഴപ്പഴം. രുചിയിൽ മാത്രമല്ല, ആരോഗ്യപോഷണത്തിലും ഇത് മുൻപിലാണ്. ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ , ധാതുക്കൾ എന്നിവയാൽ വാഴപ്പഴം സമ്പന്നമാണ്. ഫൈബർ, പെട്ടെന്ന് പ്രവർത്തിക്കുന്ന കാർബോഹൈഡ്രേറ്റ് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്.

പഴത്തിനുള്ള പ്രാധാന്യം അറിയാമെങ്കിലും അതിന് ആവരണമായി നിൽക്കുന്ന തൊലിയുടെ ഗുണങ്ങൾ പലർക്കും അറിയില്ല. അതിനാൽ അവ എറിഞ്ഞു കളയുകയാണ് രീതി. ഒന്നിൽ അധികം രീതിയിൽ പഴത്തൊലി ഫലപ്രദമാണ്. ആരോഗ്യ കാര്യത്തിൽ പഴം പോലെ തന്നെ പ്രധാനമാണ് തൊലിയും. പഴത്തൊലി കഴിക്കുന്നത് കൊളസ്‌ട്രോൾ അളവ് കുറക്കാനും ഹൃദ്രോഗം, മസ്തിഷ്ക ആഘാതം തുടങ്ങിയവയെ പ്രതിരോധിക്കാനും സഹായിക്കും.

പഴത്തെക്കാൾ ഫൈബർ കൂടുതൽ അടങ്ങിയത് തൊലിയിൽ ആണ് . എറിഞ്ഞു കളയുന്നതിനു പകരം സൂക്ഷിച്ചുവെച്ചു വിവിധ രൂപത്തിൽ തൊലി ഉപയോഗിക്കാം.

1. നിങ്ങളുടെ പല്ലിന്‍റെ ഉൾവശം ഉൾപെടെ പഴത്തൊലികൊണ്ടു ഉരസിയാൽ നിറം കൂടും. തൊലിയിലെ പൊട്ടാസ്യം, മാങ്ഗനീസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം ആണ് പല്ലിന്‍റെ  നിറം കൂട്ടാൻ സഹായിക്കുന്നത്. 

2. നല്ല ഷൂ പോളിഷ് ആയും പഴത്തൊലി ഉപയോഗിക്കാം. തൊലിയുടെ ഉൾവശം ഉപയോഗിച്ചു തുടക്കുക. ശേഷം തുണി ഉപയോഗിച്ച് തുടക്കുക. 

3. തുടർച്ചയായി പഴത്തൊലി കൊണ്ടു തടവുന്നത് മുഖക്കുരു കുറയാൻ സഹായിക്കും.

4. ഇറച്ചി പാചക വേളയിൽ മൃദുവാക്കി മാറ്റാൻ പഴത്തൊലി ഉപയോഗിക്കാം. 

5. ചർമ സംരക്ഷണത്തിനും പഴത്തൊലി ഫലപ്രദമാണ്. വരയും പാടും വീഴുന്നിടത്തു പഴത്തൊലിയുടെ ഉൾവശംകൊണ്ടു ഉരസാം. 

6. അടുക്കളത്തോട്ടത്തിൽ മികച്ച വളമായും പഴത്തൊലി ഉപയോഗിക്കാം. ആദ്യം കമ്പോസ്റ്റ് ആക്കിയ ശേഷം ഉപയോഗിച്ചാൽ ഗുണം കൂടും.

7. പൊരിച്ചും അല്ലാതെയും പഴത്തൊലി വിഭവങ്ങൾ ആക്കിയും കഴിക്കാം.
 

Follow Us:
Download App:
  • android
  • ios