Asianet News MalayalamAsianet News Malayalam

ഇതൊരു വ്യത്യസ്ത ക്ഷണക്കത്ത്; കെമിസ്ട്രി വിവാഹ ക്ഷണക്കത്തിന് കിടിലൻ ആശംസകളുമായി ശശി തരൂര്‍

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഒരു വ്യത്യസ്ത കെമിസ്ട്രി ക്ഷണക്കത്താണ്. മലയാളികളായ വിഥുനും സൂര്യയുമാണ് സോഷ്യൽ മീഡിയ ചർച്ച ചെ്യത ഈ ക്ഷണക്കത്തിന് പിന്നില്‍. രസതന്ത്രത്തിൽ പദാർഥങ്ങളുടെ രാസനാമം എഴുതാൻ ഉപയോഗിക്കുന്ന മാതൃകയിൽ ഒരുക്കിയ വിവാഹക്ഷണക്കത്ത് പങ്കുവച്ചത് ശശി തരൂർ എംപിയാണ്. 

Shashi Tharoor reacts to Chemistry teacher's viral invitation card
Author
Trivandrum, First Published Dec 14, 2018, 6:13 PM IST

വിവാഹ ക്ഷണക്കത്തിൽ വ്യത്യസ്തതയും പുതുമയും കൊണ്ട് വരാൻ ആ​ഗ്രഹിക്കുന്നവരാണ് ഇന്ന് അധികവും. അതിനായി പണം ചെലവിടാൻ ഇന്ന് എല്ലാവരും തയ്യാറാണ്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഒരു വ്യത്യസ്ത കെമിസ്ട്രി ക്ഷണക്കത്താണ്. മലയാളികളായ വിഥുനും സൂര്യയുമാണ് സോഷ്യൽ മീഡിയ ചർച്ച ചെ്യത ഈ ക്ഷണക്കത്തിന് പിന്നില്‍. രസതന്ത്രത്തിൽ പദാർഥങ്ങളുടെ രാസനാമം എഴുതാൻ ഉപയോഗിക്കുന്ന മാതൃകയിൽ ഒരുക്കിയ വിവാഹക്ഷണക്കത്ത് പങ്കുവച്ചത് ശശി തരൂർ എംപിയാണ്. 

ഒരു കെമിസ്ട്രി ടീച്ചറുടെ വിവാഹ ക്ഷണക്കത്ത് എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഈ ക്ഷണക്കത്ത് ആശംസകള്‍ക്കൊപ്പമാണ് തരൂർ പങ്കുവെച്ചത്. സന്തോഷം നിറഞ്ഞ ദാമ്പത്യജീവിതം ആശംസിക്കുന്നു. അവർ തമ്മിലുള്ള കെമിസ്ട്രി എപ്പോഴും മിന്നിതിളങ്ങട്ടേ, അവരുടെ ഫിസിക്സ് കൂടുതൽ ഊഷ്മളമാകട്ടേ, ബയോളജി സമ്പന്നമായ ഫലം നൽകട്ടേ’’ ഇങ്ങനെയായിരുന്നു തരൂർ ട്വിറ്ററിൽ കുറിച്ചത്.

 വിഥുന്‍, സൂര്യ എന്നീ ആറ്റങ്ങള്‍ മാതാപിതാക്കളുടെ ആക്ടിവേഷന്‍ എനര്‍ജിയോടെ കൂടിച്ചേര്‍ന്ന് തന്മാത്രയാവാന്‍ ശ്രമിക്കുന്നുവെന്നും വിവാഹത്തെ ‘റിയാക്ഷ’നെന്നും വിവാഹവേദിയെ ‘ലാബോറട്ടറി’യെന്നുമാണ് രസകരമായി ക്ഷണക്കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടു കോളങ്ങളിലായി വധൂവരന്മാരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ മൂലകങ്ങള്‍ രേഖപ്പെടുത്തുന്ന പോലെ ചേര്‍ത്തിട്ടുണ്ട്. കത്തിന്റെ ഇടതു വശത്ത് തന്മാത്രാഘടന പോലെ ലവ് (LOVE) എന്ന് അച്ചടിച്ചിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios