Asianet News MalayalamAsianet News Malayalam

സ്തനാര്‍ബുദം എങ്ങനെ നേരത്തെ തിരിച്ചറിയാം

സ്ത്രീകളിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ട് വരുന്ന രോ​ഗമാണ് സ്തനാര്‍ബുദം .സ്തനാര്‍ബുദം എങ്ങനെ നേരത്തെ തിരിച്ചറിയാം എന്നതിനെ പറ്റി ഡോ. ഷിനു ശ്യാമളൻ പറയുന്നു.

shinu shyamalan face book post about breast cancer
Author
Trivandrum, First Published Nov 12, 2018, 9:42 PM IST

സ്ത്രീകളിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ട് വരുന്ന രോ​ഗമാണ് സ്തനാര്‍ബുദം . സ്തനങ്ങളിൽ വേദന വന്നാൽ മിക്ക സ്ത്രീകളും വളരെ നിസാരത്തോടെയാണ് കാണാറുള്ളത്. വേദന കൂടുന്ന അവസ്ഥയിലാണ് ഡോക്ടറിനെ കാണാൻ പോകാറുള്ളതും. നേരത്തെയുള്ള ആർത്തവ ആരംഭവും വൈകിയുള്ള ആർത്തവവിരാമവും സ്തനാര്‍ബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

 കൊഴുപ്പടങ്ങിയ ഭക്ഷണം, ആൽക്കഹോളിന്റെ അമിതമായ ഉപയോഗം ഇവ രണ്ടുമാണ് സ്തനാര്‍ബുദത്തിന് വഴിവെക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ. സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനാകുമെന്നാണ് ഡോ.ഷിനു ശ്യാമളൻ പറയുന്നത്. സ്തനാര്‍ബുദം  എങ്ങനെ നേരത്തെ തിരിച്ചറിയാം എന്നതിനെ പറ്റി ഡോ. ഷിനു ശ്യാമളൻ ഫേസ് ബുക്കിലിട്ട പോസ്റ്റ് താഴേ ചേർക്കുന്നു. 

സ്വന്തം സ്തനങ്ങൾ നിങ്ങൾ കണ്ണാടിക്ക് മുന്നിൽ വിവസ്ത്രയായി നിന്ന് കൊണ്ട് സ്വയം പരിശോധിക്കാറുണ്ടോ?

ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ വളരെ നല്ലത്. ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഇനി വൈകിക്കണ്ട.

ആർത്തവത്തിന് പത്തു ദിവസങ്ങൾക്ക് ശേഷം കണ്ണാടിക്ക് മുന്നിൽ വിവസ്ത്രയായി നിൽക്കുക. പുറമെ കാഴ്ച്ചയിൽ എന്തെങ്കിലും മാറ്റമുണ്ടോ സ്തനങ്ങൾക്ക് എന്ന് നോക്കുക.

തൊലിക്ക് നിറവ്യത്യാസമോ, മുലകണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയോ, മുലക്കണ്ണുകളിൽ നിന്ന് എന്തെങ്കിലും ദ്രാവകം ഒലിക്കുന്നുണ്ടോ എന്നൊക്കെ നോക്കുക.

മുലക്കണ്ണുകൾ ഞെക്കി അവയിൽ നിന്നും എന്തെങ്കിലും ദ്രാവകം വരുന്നുണ്ടോ എന്നു നോക്കുക.

ശേഷം ഇടത്തെ കൈ തലയുടെ പിറകിൽ വെക്കുക. വലത്തെ കൈകൊണ്ട് ഇടത്തെ സ്തനത്തിൽ തൊട്ടു നോക്കുക. ഉള്ളം കൈയുടെ പരന്ന ഭാഗം ഉപയോഗിക്കുക. ഇടത്തെ സ്തനത്തിലും, ഇടത്തെ കക്ഷത്തിലും പരിശോധിക്കുക. തൊട്ടു നോക്കുമ്പോൾ എന്തെങ്കിലും തടിപ്പോ കട്ടിയോ തോന്നുന്നെങ്കിൽ അത് എവിടെയാണെന്ന് ശ്രദ്ധിക്കുക.

അതിന് ശേഷം ഇടത്തെ മാറിൽ ചെയ്തത് പോലെ തന്നെ ഇടത്തെ കൈ കൊണ്ട് വലത്തെ മാറിലും കക്ഷത്തിലും പരിശോധിക്കുക. വലത്തെ സ്തനം പരിശോധിക്കുമ്പോൾ വലത്തെ കൈ തലയുടെ പിറകിൽ വെക്കുക.

താഴെ ചിത്രത്തിൽ കൈ വെച്ചത് ശ്രദ്ധിക്കുക. അതുപോലെ കൈകൾ വെക്കുക.

സ്ത്രീകളിൽ സ്തനങ്ങളിലെ ക്യാൻസർ ഇന്ന് ധാരാളമായി കണ്ടു വരുന്നു. ലോകത്ത് സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന ക്യാൻസറും സ്തനങ്ങളുടെ ക്യാൻസറാണ്.

ഏതു ക്യാൻസറിനെ പോലെ തന്നെ നേരത്തെ കണ്ടെത്തുവാൻ സാധിച്ചാൽ വളരെ നല്ലതാണ്.

സ്വന്തം സ്തനങ്ങൾ വിവസ്ത്രയായി കണ്ണാടിക്ക് മുന്നിലോ, അല്ലെങ്കിൽ കുളിക്കുമ്പോഴോ പരിശോധിക്കുക. മാസത്തിൽ ഒന്നോ അല്ലെങ്കിൽ 6 മാസം കൂടുമ്പോഴെങ്കിലും സ്വയം പരിശോധിക്കുക. ആർത്തവത്തിന് 10 ദിവസങ്ങൾക്ക് ശേഷം ചെയ്യുക.

ആർത്തവം നിന്ന സ്ത്രീകൾക്ക് മാസത്തിൽ എപ്പോൾ വേണമെങ്കിലും സ്തനങ്ങൾ പരിശോധിക്കാം.

Follow Us:
Download App:
  • android
  • ios