ഗര്‍ഭനിരോധന ഗുളിക കഴിച്ചാൽ വണ്ണം കൂടാം  സ്ഥിരമായി തലവേദന ഉണ്ടാകാം

ഇപ്പോഴുള്ള തലമുറ വിവാഹം കഴിഞ്ഞാൽ ആദ്യം തീരുമാനിക്കുന്നത് ഇപ്പോഴൊന്നും കുട്ടികൾ വേണ്ടെന്നാണ്. കുട്ടികളുണ്ടാകാതിരിക്കാൻ നിരവധി മാർ​ഗങ്ങളാണ് ഇപ്പോഴുള്ളത്. അതിലൊന്നാണ് ഗര്‍ഭനിരോധനഗുളിക. പലരും എളുപ്പത്തിന് വേണ്ടി ഗര്‍ഭനിരോധനഗുളിക കഴിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ അതിന്റെ ദോഷവശങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് ​ഗർഭനിരോധന​ഗുളികയാണ്. 

വിവാഹം കഴിയുന്നത് മുതല്‍ ഗര്‍ഭനിരോധനഗുളിക സ്ഥിരമായി കഴിക്കുന്നവരുണ്ട്. എന്നാല്‍ ഗുളിക കഴിക്കുന്നവര്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ശരിയായ സമയം കഴിച്ചാല്‍ നൂറു ശതമാനം ഫലപ്രദമായ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. 

എന്നാല്‍ ചില ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ വണ്ണം കൂടാൻ സാധ്യതയുണ്ട്. ഗുളിക കഴിച്ചു തുടങ്ങുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഗുളിക കഴിക്കുന്നതുകൊണ്ടുള്ള പാര്‍ശ്വഫലങ്ങളെപ്പറ്റി ഡോക്ടര്‍ പറഞ്ഞു മനസിലാക്കും. 

ഗര്‍ഭനിരോധനഗുളിക കഴിച്ചാൽ സ്ഥിരമായി ഛർദ്ദി ഉണ്ടാകാൻ സാധ്യതയുണ്ട്. ഗര്‍ഭനിരോധനഗുളിക ആർത്തവത്തെയും ബാധിക്കും. ആർത്തവനാളുകളിൽ അമിതമായി രക്തസ്രാവം ഉണ്ടാകാം. യോനിയിൽ കട്ടിയിൽ വെള്ള ഡിസ്ചാർജ് വരാനും സാധ്യതയുണ്ട്.