'മൂഡ് സ്വിംഗ്‌സ്' ഉണ്ടാകുമ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത് മറ്റുള്ളവരോടുള്ള പെരുമാറ്റമാണ്. പലപ്പോഴും സൗമ്യമായി പെരുമാറാന്‍ മറന്നുപോകും. എന്നാല്‍ മനപ്പൂര്‍വ്വമായി മറ്റുള്ളവരെ പരിഗണിച്ച്, അവര്‍ക്കും ഇടം കൊടുക്കാന്‍ ശ്രമിക്കുക
ജോലിയും സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമെല്ലാം 'മൂഡ് സ്വിംഗ്‌സിന്' കാരണമാകാറുണ്ട്. പലപ്പോഴും ജിവിതരീതിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ 'മൂഡ് സ്വിംഗ്‌സിന്' മരുന്നാകാറുണ്ട്. അത്തരത്തില്‍ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങളിതാ...
ഒന്ന്...
അസ്വസ്ഥത തോന്നുന്ന ദിവസങ്ങളില്‍ ഒരുപക്ഷേ ഭക്ഷണത്തിനോടും വിമുഖത തോന്നാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത് പലപ്പോഴും മാനസികനില മെച്ചപ്പെടുത്താന്‍ സഹായകമാണ്. പാചകം ഇഷ്ടമുള്ളവരാണെങ്കില്‍ പാചകം ചെയ്ത് കഴിക്കുന്നതും മനസ്സിന് ഏറെ മാറ്റമുണ്ടാക്കും.
രണ്ട്...
സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ ഒത്തുകൂടുന്നതും 'മൂഡ് സ്വിംഗ്‌സ്' മാറാന്‍ സഹായിക്കും. തിരക്കുപിടിച്ച പകലിന് ശേഷം വൈകുന്നേരം ഇതിനായി അല്‍പസമയം കണ്ടെത്തുന്നത് നല്ലതാണ്. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നവരാണെങ്കില്‍ അതും ശ്രമിക്കാവുന്നതാണ്. ഒരുമിച്ചിരിക്കുമ്പോള്‍ കഴിയുന്നത് പോലെ മനസ്സ് തുറന്ന് സംസാരിക്കാനും ശ്രമിക്കാവുന്നതാണ്.
മൂന്ന്...
'മൂഡ് സ്വിംഗ്‌സ്' ഉണ്ടാകുമ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത് മറ്റുള്ളവരോടുള്ള പെരുമാറ്റമാണ്. പലപ്പോഴും സൗമ്യമായി പെരുമാറാന്‍ മറന്നുപോകും. എന്നാല്‍ മനപ്പൂര്‍വ്വമായി മറ്റുള്ളവരെ പരിഗണിച്ച്, അവര്‍ക്കും ഇടം കൊടുക്കാന്‍ ശ്രമിക്കുക. ഇതും ഒരു പരിധി വരെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ സഹായിക്കും.
നാല്...
ശരീരത്തിന് അല്‍പം കൂടി അയവ് നല്‍കുന്നത് മനസ്സിനും ഗുണം ചെയ്യും. ഇതിനായി പരിമിതമായ വ്യായാമങ്ങളെങ്കിലും പതിവാക്കാവുന്നതാണ്. അര മണിക്കൂറെങ്കിലും നടക്കുന്നതും, യോഗ പരിശീലിക്കുന്നതുമെല്ലാം പരീക്ഷിക്കാവുന്നതാണ്.
അഞ്ച്...
ഇഷ്ടപ്പെട്ട ഹോബികളില്‍ ഏര്‍പ്പെടാം. ഇതും 'മൂഡ് സ്വിംഗ്‌സ്' ഒരു പരിധി വരെ പരിഹരിക്കും. അതായത് പാട്ട് ഇഷ്ടമുള്ളവരാണെങ്കില്‍ പാട്ട് കേള്‍ക്കുകയോ പഠിച്ച് പാടുകയോ ചെയ്യാം. വരയ്ക്കാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ വരയ്ക്കാം. ഇതുപോലെ താല്‍പര്യമുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടാം.
ആറ്...
നന്നായി തളര്‍ന്നതു പോലെ അനുഭവപ്പെട്ടാല്‍ ഇളം ചൂടുള്ള വെള്ളത്തില്‍ ഒരു കുളി പാസാക്കിയാലും ഒരുപക്ഷേ മൂഡ് പ്രശ്‌നം പരിഹരിക്കാനാകും. ചൂടുള്ള വെള്ളം ശരീരത്തെ എളുപ്പത്തില്‍ 'റിലാക്‌സ്ഡ്' ആക്കും. ശരീരം അയയുന്നതോടെ മനസ്സിനും അല്‍പം ആശ്വാസം കിട്ടും.
