ഉറക്കക്കുറവ് പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. രാത്രിയിലെ ഉറക്കക്കുറവ് പലര്‍ക്കുമുളളതാണ്. എന്നാല്‍ ദിവസവും എട്ടുമണിക്കൂറിൽ താഴെയുള്ള ഉറക്കം വിഷാദരോഗത്തിലേക്ക് നയിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
യു.എസിലെ ബിൻഗാംട്ടൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ശരിയായ ഉറക്കം ലഭിക്കാത്തവരില്‍ അമിത ധ്യാനം, ആശങ്ക തുടങ്ങിയ ദുർബലചിന്തകൾ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

വ്യത്യസ്തവ്യക്തികൾക്ക് വിവിധ ചിത്രങ്ങൾ കാണിച്ചുനൽകി അവരുടെ വൈകാരികപ്രകടനങ്ങൾ മനസ്സിലാക്കിയായിരുന്നു നിരീക്ഷണം. അതിൽ ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്നും വിഷാദരോഗത്തിന് അടിമയാകുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.
