Asianet News MalayalamAsianet News Malayalam

കൂർക്കംവലി സ്ത്രീകളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കാമെന്ന് പഠനം

ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയ(OSA) എന്ന അവസ്ഥ ഇന്ന് പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണെന്ന് പഠനത്തിൽ പറയുന്നു. ശ്വാസം അകത്തേക്ക് എടുക്കുന്നതിലും പുറത്തേക്ക് വിടുന്നതിലും തടസമുണ്ടാകുന്നതാണ് ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയയുടെ പ്രധാനലക്ഷണം.

Snoring may up cardiac risk in women
Author
Trivandrum, First Published Dec 2, 2018, 11:29 AM IST

കൂർക്കംവലി സ്ത്രീകളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കാമെന്ന് പഠനം.  ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയ(OSA) എന്ന അവസ്ഥ ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്നതായി പഠനത്തിൽ പറയുന്നു.  ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയയ്ക്ക് മുമ്പുള്ള ഒരു ലക്ഷണമാണ് കൂർക്കംവലി. ശ്വാസം അകത്തേക്ക് എടുക്കുന്നതിലും പുറത്തേക്ക് വിടുന്നതിലും തടസമുണ്ടാകുന്നതാണ് ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയയുടെ പ്രധാനലക്ഷണം. തലവേദന ഉണ്ടാവുക, ക്ഷീണം, ഒച്ചത്തിൽ കൂർക്കംവലിക്കുക എന്നിവയും ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയയുടെ മറ്റ് ലക്ഷണങ്ങളാണ്. 

 ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥ പിടിപ്പെട്ടവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. സ്ത്രീകളിലാണ് ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥ കൂടുതലായി ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിച്ച് വരുന്നതായും പഠനത്തിലൂടെ കണ്ടെത്തിയെന്ന് ജർമനിലെ മ്യൂനിച് യൂണിവേഴ്സിറ്റിയിലെ ​​ഗവേഷകനായ അഡ്രിയാൻ കുർദ പറയുന്നു. 

4,877 ഹൃദ്രോ​ഗികളിലാണ് പഠനം നടത്തിയത്.104th സയന്റിഫിക്ക് അസംബ്ലിയിലും വടക്കേ അമേരിക്കയുടെ റേഡിയോളജി സൊസൈറ്റി വാർഷിക സമ്മേളനത്തിലും പഠനം അവതരിപ്പിച്ചു. ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ നിർബന്ധമായും ചികിത്സ തേടണമെന്നും അഡ്രിയാൻ കുർദ പറയുന്നു. അമിതവണ്ണമുള്ളവരിലാണ് ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയ കൂടുതലായി കണ്ട് വരുന്നതെന്നും പഠനത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios