ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുളള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍.

ഉടയാടകളുടെ പുതുഅഴകളവുകളിൽ പ്രേക്ഷക കണ്ണുകളെ കോർത്തെടുക്കാൻ കഴിവുള്ളവരാണ്​ പല ബോളിവുഡ്​ സുന്ദരിമാരും. ആ വർണവൈവിധ്യങ്ങൾ ബോളിവുഡിനും പുറത്തും പലപ്പോഴും ചർച്ചയും ശ്രദ്ധയുമാകാറുണ്ട്​. അതില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുളള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം.

View post on Instagram

അനില്‍ കപൂറിന്‍റെ പ്രിയപുത്രി കൂടിയായ സോനം എപ്പോഴും തന്‍റെതായ ഫാഷന്‍ സെന്‍സ് കാഴ്ചവെക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ അനുകരിക്കുന്നതും സോനത്തിനെ തന്നെയാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഒരു സാരിയാണ് ആരാധകരെ ആകര്‍ഷിക്കുന്നത്. കാരണം മറ്റൊന്നുമല്ല, അതില്‍ എന്തോ ഒന്ന് തമിഴില്‍ എഴുതിയിട്ടുണ്ട്. ആരുടെ പേരാണ് അത് എന്ന് അന്വേഷിച്ച ആരാധകര്‍ക്ക് ഉത്തരവും കിട്ടി. 

View post on Instagram

സ്വന്തം പേര് തന്നെയാണ് സോനം തന്‍റെ സാരിയില്‍ പ്രിന്‍റ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ വെച്ച് നടന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനത്തിനത്തിനെത്തിയതാണ് താരം. മാസാബാ ഗുപ്തയാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

View post on Instagram