എന്‍റെ മാത്രം പെണ്‍കിളി... എന്‍റെ മാത്രം സ്വന്തമേ... ഇത്തിരി പൈങ്കിളിയായോ? അതെ, പ്രണയം ഇത്തിരി പൈങ്കിളിയാണെന്നാണ് ആധികാരികമായി ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നവരെല്ലാം പറയുന്നത്. പൈങ്കിളി ആരോപണങ്ങളിലൊന്നും തളരാത്ത പ്രണയത്തിന്‍റെ രസകരമായ ഒരു കാഴ്ചാനുഭവം നിങ്ങള്‍ക്ക് ഇവിടെ കാണാം.

വിവാഹ വാര്‍ഷികത്തിന്  ഭാര്യക്ക് നല്‍കിയ ഒരു സമ്മാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയും പങ്കിടുകയാണ്. പ്രണയകാല ഓര്‍മകളെല്ലാം മധുരം ചേര്‍ത്ത് ഒരു പെട്ടിയിലാക്കി ജിബിന്‍ സ്വന്തം അന്നമ്മയ്ക്ക്  സമ്മാനിച്ചു. 'ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി എന്‍റെ സ്വന്തം അന്നമ്മയ്ക്ക്', പെട്ടി തുറന്നപ്പോള്‍ ആദ്യം പച്ചനിറത്തിലുള്ള വര്‍ണ്ണക്കടലാസ്. അത് മാറ്റിയപ്പോള്‍ ഒരു കുറേ മധുരമിഠായികള്‍... 

ഒരുപക്ഷെ വിരസമായിരുന്ന അവന്‍റെ ജീവിതത്തിലെ പച്ചപ്പിനെ കുറിച്ച് അവന്‍ എഴുതി, 'മരുഭൂമിയിലെ പച്ചപ്പ്' എഴുത്ത് മാറ്റിയപ്പോള്‍ ഒരു കുറേ മാംഗോ ബൈറ്റ്സ് മിഠായികള്‍. വീണ്ടും എഴുതി, 'മരുപ്പച്ചയില്‍ നിന്ന് നമ്മള്‍ ഒന്നിച്ച്' ആദ്യം പ്രണയം പറഞ്ഞ തീയതിയും ഒപ്പം ഓര്‍ത്ത് കുറിച്ചു. പിന്നെയും മിഠായികള്‍... വിവാഹ നിശ്ചയ തിയതിയെഴുതി 'ജീവിത തോണിതന്‍ തീരത്ത്' എന്ന കുറിപ്പും..., പിന്നെയും കുറിപ്പുകളും മിഠായികളും. ഒടുവില്‍  'ഇനിയും തീരങ്ങള്‍ തേടി ഒരുമിച്ച് തുഴയാം' എന്ന കുറിപ്പിനൊപ്പം ഒരു മോതിരവും അവന്‍ തന്‍റെ പ്രിയതമയ്ക്ക്  സമ്മാനിച്ചു.

വീഡിയോ കാണാം...