എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർ ലെെംഗിക ജീവിതത്തോട് അമിതമായി താൽപര്യമുള്ളവരായിരിക്കും. ഹോട്ട് സോസ് ബ്രാന്റായ El Yucateco ക്കുവേണ്ടി വൺപോൾ നടത്തിയൊരു ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.
ഭക്ഷണവും ലെെംഗികതയും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വാസിക്കുമോ. ഭക്ഷണകാര്യത്തോട് ഓരോ ആളുകൾക്കും ഓരോ ഇഷ്ടങ്ങളാണുള്ളത്. ചിലർക്ക് ഇഷ്ടം മധുരമുള്ള ഭക്ഷണങ്ങളോട്, എന്നാൽ ചിലർക്ക് എരിവുള്ള ഭക്ഷണങ്ങളോടാകും പ്രിയം.
Add Asianetnews as a Preferred Source

മധുരമായാലും എരിവുള്ള ഭക്ഷണമായാലും ലെെംഗിക ജീവിതവുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. നല്ല എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർ ലെെംഗിക ജീവിതത്തോട് അമിതമായി താൽപര്യമുള്ളവരാകും. El Yucatecoക്കുവേണ്ടി വൺപോൾ നടത്തിയൊരു ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.

എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ലെെംഗികതയ്ക്ക് ഒരുപാട് പ്രധാന്യം നല്‍കുന്നവരാകുമെന്നും ഗവേഷണത്തിൽ പറയുന്നു. ഈ കൂട്ടർ യാത്രചെയ്യാന്‍ ഇഷ്ടമുള്ളവരാകും. ഇവര്‍ ആളുകളുമായി പെട്ടെന്ന് ഇടപെടുന്നവരും വ്യായാമം ചെയ്യാന്‍ ഏറെ താൽപര്യമുള്ളവരുമാകുമെന്നും ഗവേഷണത്തിൽ പറയുന്നു.
