ഭക്ഷണത്തില്‍ എരിവ് കൂടിയാല്‍ മതി പലരുടെയും ഒരു ദിവസം പോയികിട്ടാന്‍. എരിവ് കൂടിയാല്‍ വീട്ടില്‍ അടിയുണ്ടാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എരിവിന്‍റെ പേരില്‍ ദേഷ്യപ്പെടുന്നവര്‍ ഇത് അറിയുക. എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ഒരു ഗുണമുണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കാൻ എരിവ് കൂടിയ ഭക്ഷണങ്ങൾക്കു സാധിക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

എരിവു കൂടിയ ഭക്ഷണത്തിൽ ഉപ്പ് കുറവായിരിക്കും. ഇത് രക്തസമ്മർദം വരാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം ഇവ വരാതിരിക്കാനും സഹായിക്കും. ഹൈപ്പർടെന്‍ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് എരിവിനെപ്പറ്റി ചിന്തിക്കാത്തപ്പോൾ ദിവസം ശരാശരി 13.4 ഗ്രാം ഉപ്പ് നമ്മൾ അകത്താക്കുന്നു എന്നാണ്. എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുമ്പോൾ ഉപ്പിന്‍റെ അളവ് 10.3 ഗ്രം മാത്രമാണ്.

എരിവ് ഇഷ്ടപ്പെടാത്തവരെ അപേക്ഷിച്ച് എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നവരുടെ സിസ്റ്റോളിക് പ്രഷർ 8mmHg ആണ്. ഉപ്പ് കൂടിയ ഭക്ഷണം ഉയർന്ന രക്തസമ്മർദത്തിനും ഹൃദ്രോഗത്തിനും കാരണമാകും.

