Asianet News MalayalamAsianet News Malayalam

നടി ശ്രീദേവിയുടെ പ്രിയപ്പെട്ട സാരിക്കായി ആരാധകർ; ഒടുവിൽ വിറ്റത് മൂന്നിരട്ടിയിലധികം വിലയ്ക്ക്

40000 രൂപയിൽ ആരംഭിച്ച ലേലം 1.30 ലക്ഷം രൂപയ്ക്കാണ് ഉറപ്പിച്ചത്. ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഭര്‍ത്താവ് ബോണി കപൂറാണ് സാരി ലേലത്തിന് വച്ചത്. 

Sridevis saree being auctioned
Author
Mumbai, First Published Feb 24, 2019, 4:31 PM IST

മുംബൈ: നടി ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി ലേലം ചെയ്തു. മജന്ത ബോര്‍ഡറും വെള്ളയില്‍ കറുത്ത വരകളുമുള്ള ശ്രീദേവിയുടെ ‘കോട്ട’ സാരികളിലൊന്നാണ് ലേലം ചെയ്തത്. 40000 രൂപയിൽ ആരംഭിച്ച ലേലം 1.30 ലക്ഷം രൂപയ്ക്കാണ് ഉറപ്പിച്ചത്. ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഭര്‍ത്താവ് ബോണി കപൂറാണ് സാരി ലേലത്തിന് വച്ചത്. 

‘ബീയിങ് ഗോര്‍ജ്യസ് വിത്ത് ശ്രീദേവി’ എന്ന പേരിലായിരുന്നു ലേലം. ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോ​ഗിക്കാനാണ് ബോണി കപൂറിന്റേയും കുടുംബത്തിന്റേയും തീരുമാനം. ഇതേതുടർന്ന് സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് ബോണി കപൂര്‍ ലേലത്തുക നല്‍കി.
 
2018 ഫെബ്രുവരി 24 ന് ദുബായിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ശ്രീദേവി മരിച്ചത്. ദുബായിലെ ആഡംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു മരണം. ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും ഒപ്പം ഉണ്ടായിരുന്നു. ദുബായിലെ അന്വേഷണങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിച്ച ഭൗതിക ശരീരം ഫെബ്രുവരി 28ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. 

Follow Us:
Download App:
  • android
  • ios