ഉപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വയറ്റിലെ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. സംസ്കരിച്ച മാംസം, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ തുടങ്ങിയ അമിതമായി ഉപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയ ഭിത്തിയിലുണ്ടാകുന്ന നീർക്കെട്ട് (inflammation) വർദ്ധിപ്പിക്കുകയും അതുവഴി ആമാശയ ക്യാൻസർ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

എല്ലാ നവംബറിലും ഗ്യാസ്ട്രിക് കാൻസർ അഥവാ വയറ്റിലെ ക്യാൻസർ അവബോധ മാസം ആചരിച്ച് വരുന്നു. ആമാശയത്തിലെ ആന്തരിക പാളിയിൽ (മ്യൂക്കോസയിൽ) കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിലൂടെ ഉണ്ടാകുന്ന രോഗമാണ് ഗ്യാസ്ട്രിക് ക്യാൻസർ അഥവാ വയറ്റിലെ ക്യാൻസർ.

2020-ൽ ഏകദേശം 50,000 പുതിയ ആമാശയ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) വ്യക്തമാക്കിയിട്ടുണ്ട്. ജനിതക ഘടകങ്ങളും ജീവിതശൈലിയും ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ, ഇവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതും അത്യന്താപേക്ഷിതമാണ്.

നീണ്ടുനിൽക്കുന്ന ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ, അകാരണമായ ശരീരഭാരം കുറയൽ, വയറുവേദന, ഓക്കാനം അല്ലെങ്കിൽ തുടർച്ചയായ ഛർദ്ദി (പ്രത്യേകിച്ചും ഛർദ്ദിയിൽ രക്തം കാണപ്പെടുകയാണെങ്കിൽ), വിശപ്പില്ലായ്മ, മലവിസർജ്ജനത്തിനുള്ള ബുദ്ധിമുട്ട് എന്നിവ വയറ്റിലെ ക്യാൻസറിന്റെ ചില ലക്ഷണങ്ങളാണ്. ഇവ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്.

ഉപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വയറ്റിലെ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. സംസ്കരിച്ച മാംസം, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ തുടങ്ങിയ അമിതമായി ഉപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയ ഭിത്തിയിലുണ്ടാകുന്ന നീർക്കെട്ട് (inflammation) വർദ്ധിപ്പിക്കുകയും അതുവഴി ആമാശയ ക്യാൻസർ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. അതിനാൽ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരാൻ ശ്രദ്ധിക്കുക.

പുകവലി ശരീരത്തിന്, അതായത് ശ്വാസകോശം, ചർമ്മം, ആമാശയം എന്നിവയ്‌ക്കെല്ലാം ദോഷം മാത്രമേ വരുത്തുകയുള്ളൂ. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുർബലപ്പെടുത്തുകയും, ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും ശരീരം കൂടുതൽ ഇരയാകാൻ കാരണമാവുകയും ചെയ്യുന്നു.

അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങളും ലഘുഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് അമിതവണ്ണം, ആമാശയ അർബുദം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്കും വലിയൊരു കാരണമാകാം. ധാരാളം വെള്ളം കുടിക്കുക, മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കും.

വയറ്റിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ

മാറാത്ത ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ

പെട്ടെന്ന് വയറുനിറഞ്ഞതായി തോന്നുക (കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞതായി അനുഭവപ്പെടുക)

വയറ്റിൽ അസ്വസ്ഥതയോ വേദനയോ (സാധാരണയായി നേരിയതോ അവ്യക്തമോ ആയ വേദന; വയറ്റിൽ പൊക്കിളിന് മുകളിലായുള്ള ഭാഗത്ത് അനുഭവപ്പെടുന്നു)

ഭക്ഷണം കഴിച്ചതിനുശേഷം വയർ വീർക്കുകയോ ഗ്യാസ് നിറഞ്ഞതായി അനുഭവപ്പെടുകയോ ചെയ്യുക

നേരിയ ഓക്കാനം അല്ലെങ്കിൽ വിശപ്പില്ലായ്മ

തുടർച്ചയായ ഛർദ്ദി അല്ലെങ്കിൽ രക്തം ഛർദ്ദിക്കുക

ദഹനവ്യവസ്ഥയിലുണ്ടാകുന്ന രക്തസ്രാവം മൂലം മലം കറുത്ത നിറത്തിൽ കാണപ്പെടുക

ക്യാൻസർ കരളിലേക്ക് പടരുകയാണെങ്കിൽ മഞ്ഞപ്പിത്തം (ചർമ്മമോ കണ്ണുകളോ മഞ്ഞനിറമാകുന്നത്) ഉണ്ടാകാം