Asianet News MalayalamAsianet News Malayalam

മുഖം തുടുപ്പിക്കാന്‍ സ്‌ട്രോബെറി; ഉപയോഗിക്കേണ്ടതിങ്ങനെ...

ഫേഷ്യല്‍ മാസ്‌ക് ആയും സ്‌ക്രബ് ആയും ഒക്കെ സ്‌ട്രോബെറി ഉപയോഗിക്കാവുന്നതാണ്. മുഖത്തെ തൊലിക്ക് തിളക്കവും നൈര്‍മ്മല്യവുമേകാനാണ് ഇത് സഹായിക്കുക

strawberry can use as a beauty care material
Author
Trivandrum, First Published Oct 27, 2018, 12:22 PM IST

ചുവന്ന് തുടുത്ത്... ഒറ്റനോട്ടത്തെ കാഴ്ചയില്‍ തന്നെ കൊതി പിടിപ്പിക്കുന്ന പഴമാണ് സ്‌ട്രോബെറി. കഴിക്കാനാണെങ്കില്‍ അല്‍പം തരിപ്പിക്കുന്ന മധുരത്തോടെ ഒരു പ്രത്യേകതരം സ്വാദ് തന്നെയാണ് സ്‌ട്രോബെറിക്ക്. എന്നാല്‍ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ് സ്‌ട്രോബെറി. 

ഫേഷ്യല്‍ മാസ്‌ക് ആയും സ്‌ക്രബ് ആയും ഒക്കെ സ്‌ട്രോബെറി ഉപയോഗിക്കാവുന്നതാണ്. മുഖത്തെ തൊലിക്ക് തിളക്കവും നൈര്‍മ്മല്യവുമേകാനാണ് ഇത് സഹായിക്കുക.

എങ്ങനെയെല്ലാം ഉപയോഗിക്കാം...

strawberry can use as a beauty care material

മൂന്നോ നാലോ സ്‌ട്രോബെറികള്‍ ഒരു ബൗളിലെടുത്ത് നന്നായി ഉടച്ച് യോജിപ്പിക്കുക. ഇതൊരു ജ്യൂസ് പരുവത്തിലായാല്‍ വൃത്തിയുള്ള കോട്ടണ്‍ തുണിക്കഷ്ണമുപയോഗിച്ച് പിഴിഞ്ഞ് നീര് മാത്രം മാറ്റിവയ്ക്കുക. ഇത് മുഖത്ത് തേച്ച് ഇരുപതോ ഇരുപത്തിയഞ്ചോ മിനുറ്റ് നേരം വയ്ക്കാം. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ ഒരു മൂന്നുതവണയെങ്കിലും ഇത് ചെയ്യുന്നത് മുഖത്ത് നല്ല മാറ്റങ്ങള്‍ വരുത്തും. 

വെണ്ണയില്‍ ചേര്‍ത്തും സ്‌ട്രോബെറി മുഖത്ത് പുരട്ടാവുന്നതാണ്. അരക്കപ്പോളം സ്‌ട്രോബെറി കഷ്ണങ്ങളായി മുറിച്ചതില്‍ അല്‍പം വെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു മാസ്‌ക് പോലെ ഉപയോഗിക്കാം. പത്ത് മിനുറ്റ് നേരം മുഖത്ത് വച്ച ശേഷം കഴുകിക്കളയാവുന്നതാണ്. മുഖത്തെ ഡെഡ് സ്‌കിന്‍ ഇളകിപ്പോരാനും മുഖത്തിന് കാന്തിയേകാനും ഇത് സഹായിക്കും. 

strawberry can use as a beauty care material

ഒരു ടോണറായും സട്രോബെറി ഉപയോഗിക്കാം. ഇതിനായി ഒരുപടി സ്‌ട്രോബെറി അരച്ചെടുക്കുക. ശേഷം നീര് മാറ്റിയെടുത്ത് 100 മില്ലി തണുത്ത റോസ് വാട്ടറുമായി ചേര്‍ക്കുക. ഉറങ്ങാന്‍ പോകും മുമ്പ് പഞ്ഞിയുപയോഗിച്ച് ഇത് മുഖത്ത് പതിയെ തേച്ച് പിടിക്കുക. രാസപദാര്‍ത്ഥങ്ങളടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരമായി ഇതൊന്ന് പരീക്ഷിക്കാവുന്നതാണ്.
 

Follow Us:
Download App:
  • android
  • ios