രാവിലെയുള്ള തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ ബ്രേക്ക്ഫാസ്റ്റ് വിട്ടുപോകുന്നതോ ഒഴിവാക്കുന്നതോ ആകാം. ഇത്തരക്കാർക്ക് വേണ്ടിയാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ പഠനം നടത്തിയത്

സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നവരില്‍ ഭൂരിഭാഗം പേരും കോളേജ് വിദ്യാര്‍ത്ഥികളും ജോലിക്കാരുമായിരിക്കും. രാവിലെയുള്ള ഓട്ടത്തിനിടെ വിട്ടുപോവുകയോ സമയമില്ലാത്തതിനാല്‍ ഒഴിവാക്കുന്നതോ ആകാം. എന്നാല്‍ രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് വയറിനും ആരോഗ്യത്തിനും ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. ഇത്തരക്കാര്‍ക്ക് സന്തോഷം പകരുന്ന വിവരമാണ് പങ്കുവയ്ക്കുന്നത്. 

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലാണ് ബ്രേക്ക്ഫാസ്റ്റിന് പകരം വയ്ക്കാവുന്ന ഭക്ഷണത്തെപ്പറ്റി പഠനം നടന്നത്. ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കില്‍ പകരം ബദാം കഴിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് പഠനം കണ്ടെത്തിയത്. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാനോ കഴിക്കാനോ എടുക്കുന്ന സമയം ലാഭിക്കാം. കുറച്ച് ബദാമെടുത്ത് വെറുതേ ചവച്ച് കഴിച്ചാല്‍ മതിയാകും. 

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിന്‍- ഇ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് ബദാം. ആരോഗ്യദായകമാണെന്ന് മാത്രമല്ല, രക്തസമ്മര്‍ദ്ദം ഉയരാതെ കരുതാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും വിശപ്പും അമിതവണ്ണവും കുറയ്ക്കാനുമെല്ലാം ബദാം സഹായകമത്രേ. 

ദിവസവും രാവിലെ ബദാം കഴിക്കുന്നവരിലും അല്ലാത്തവരിലുമുള്ള മാറ്റങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് അതിന്റെ നിഗമനത്തിലെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കുന്നു. കലോറിയുടെ അളവിലും വിശപ്പിന്റെ കാര്യത്തിലുമെല്ലാം നല്ല തോതിലുള്ള വ്യത്യാസമാണ് രണ്ട് കൂട്ടരിലും കണ്ടെത്തിയതെന്നും ഇവര്‍ വിശദീകരിക്കുന്നു