വിവാഹം കഴിക്കാൻ പോകുന്നയാൾക്ക് വിദ്യാഭ്യാസം വേണമെന്നത് ഇപ്പോൾ ഏറ്റവും അടിസ്ഥാനപരമായ ഒരാവശ്യമായി മാറിക്കഴിഞ്ഞു. എന്നാല്‍ ബിരുദധാരികളായ സ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒന്ന് കരുതി ജീവിക്കുന്നതാണ് നല്ലതെന്നാണ് ഒരു പുതിയ പഠനം നിര്‍ദേശിക്കുന്നത്
വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയെ കുറിച്ചും മറിച്ച് പുരുഷനെ കുറിച്ചുമെല്ലാം പല സങ്കല്‍പങ്ങളാണ് ഓരോരുത്തര്‍ക്കമുള്ളത്. വിദ്യാഭ്യാസം വേണമെന്നത് ഇപ്പോള്‍ ഏറ്റവും അടിസ്ഥാനപരമായ ഒരാവശ്യം മാത്രമാണ്. അത് സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും അത്യാവശ്യം അറിവും തൊഴിലും നല്ലതുതന്നെ.
എന്നാല്‍ ബിരുദധാരികളായ സ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒന്ന് കരുതി ജീവിക്കുന്നതാണ് നല്ലതെന്നാണ് ഒരു പുതിയ പഠനം നിര്‍ദേശിക്കുന്നത്. ബിരുദധാരികളായ സ്ത്രീകള്‍ തന്നെക്കാള്‍ അല്‍പം മെച്ചപ്പെട്ട ശമ്പളം വാങ്ങുന്ന പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നുള്ളൂവെന്നാണ് ഈ പഠനത്തിന്റെ കണ്ടെത്തല്‍.
ലണ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ്' നടത്തിയ പഠനമാണ് രസകരമായ ഈ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ബിരുദധാരികളായ സ്ത്രീകളില്‍ ഭൂരിഭാഗം പേരും തങ്ങളെക്കാള്‍ 30 ശതമാനമെങ്കിലും കൂടുതല്‍ വരുമാനം കണ്ടെത്തുന്നവരെയാണത്രേ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നുള്ളൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അതിലും വിദൂരമായ ഗുണങ്ങളാണ് പഠനത്തിനായി എത്തുന്നവര്‍ അവിടെ നിന്ന് നേടുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ക്രിസ് ബെല്‍ഫീല്‍ഡ് പറയുന്നു. അതായത്, കോളേജില്‍ പോയി ബിരുദം നേടുന്നത് തൊഴില്‍ നേടാനോ അറിവ് സമ്പാദിക്കാനോ മാത്രമായിട്ടല്ല സ്ത്രീകള്‍ കാണുന്നതത്രേ. മറിച്ച് സമൂഹത്തില്‍ കുറെക്കൂടി ഇറങ്ങി ഇടപെടുകയും അതുവഴി നല്ല പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ് വിദ്യാഭ്യാസത്തിലൂടെ അവര്‍ നേടുന്നതെന്ന്.
