ഏതാണ്ട് 600ഓളം പേര്‍ പഠനത്തിന്‍റെ ഭാഗമായി നടന്ന സെഷനില്‍ പങ്കെടുത്തു
പെണ്കുട്ടികളുടെ മുഖ സൗന്ദര്യവും വിവാഹമോതിരവും തമ്മിലെന്ത് ബന്ധമെന്നല്ലേ? എന്നാല് കേട്ടോളൂ, രണ്ടും തമ്മില് നല്ല ബന്ധമുണ്ടെന്നാണ് യു.എസില് നടന്ന ഒരു പഠനം പറയുന്നത്.
വെസ്റ്റേണ് ഒറിഗോണ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി വിഭാഗമാണ് ഊ വിഷയത്തില് പഠനം നടത്തിയത്. 30 വയസ്സുള്ള ഏതാണ്ട് 600ഓളം പേരാണ് പഠനത്തിന്റെ ഭാഗമായി ഇവര് നടത്തിയ സെഷനില് പങ്കെടുത്തത്.
പുരുഷന് സ്ത്രീയുടേയും, സ്ത്രീയ്ക്ക് പുരുഷന്റേയും ഫോട്ടോകളും വിശദാംശങ്ങളും നല്കിയായിരുന്നു പരീക്ഷണം. തന്റെ കൈവശമിരിക്കുന്ന ഫോട്ടോയിലെ ആളാണ് തനിക്ക് പങ്കാളിയാകാന് പോകുന്നതെന്ന് കരുതണം. തുടര്ന്ന് അയാള്ക്ക് വേണ്ടി വാങ്ങാന് പോകുന്ന വിവാഹ മോതിരത്തെ പറ്റി പറയുക.
സുന്ദരികളായ പെണ്കുട്ടികള്ക്കായി ഏറ്റവും വിലയേറിയ വിവാഹമോതിരം വാങ്ങാന് പുരുഷന്മാര് ആഗ്രഹിക്കുന്നുവെന്നാണ് പഠനം പറയുന്നത്. തിരിച്ച് സ്വയം സുന്ദരികളെന്ന് കരുതുന്ന പെണ്കുട്ടികള് പങ്കാളികളുടെ പക്കല് നിന്ന് വിലയേറിയ സമ്മാനങ്ങള് പ്രതീക്ഷിക്കുന്നുണ്ടെന്നും പഠനം വിലയിരുത്തുന്നു.
എന്നാല് പുരുഷന്മാരില് നിന്ന് വ്യത്യസ്തമായി സ്ത്രീകള് തങ്ങളുടെ സാമ്പത്തികാവസ്ഥയ്ക്കനുസരിച്ച് മാത്രമേ വിവാഹ മോതിരം ഉള്പ്പെടെയുള്ള സമ്മാനങ്ങള് തെരഞ്ഞെടുക്കൂവെന്നും പഠനം കണ്ടെത്തി.
പങ്കാളികളെ കൂടുതല് ആകര്ഷിക്കാന് പുരുഷന്മാര് കണ്ടെത്തുന്ന വഴികളാണ് വിലയേറിയ സമ്മാനങ്ങള്. പുരുഷ മനശ്ശാസ്ത്രം ഇത്തരത്തില് ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും സ്ത്രീയുടേത് ഇതിന് നേരെ വിപരീതമാണെന്നുമാണ് ഇവരുടെ കണ്ടെത്തല്.
