ഗര്‍ഭകാലത്ത് അമ്മ മധുരപാനീയങ്ങള്‍ കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ആസ്ത്മയ്ക്ക് കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭസ്ഥ ശിശുവിന് ആസ്തമ  പിടിപെടാനുള്ള സാധ്യത 90 ശതമാനം കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്.മധുരം കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കും. 

ഗർഭകാലത്ത് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണമാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ​ഗർഭകാലത്ത് നിർബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് മധുരം. ജ്യൂസുകൾ ധാരാളം കുടിക്കേണ്ട സമയമാണ് ​ഗർഭകാലം. ഗര്‍ഭകാലത്ത് അമ്മ മധുരപാനീയങ്ങള്‍ കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ആസ്ത്മയ്ക്ക് കാരണമായേക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭസ്ഥ ശിശുവിന് ആസ്തമ പിടിപെടാനുള്ള സാധ്യത 90 ശതമാനം കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്.

 മധുരം കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കും. ഗര്‍ഭകാലത്ത് മധുരപാനീയങ്ങള്‍ അമിതമായി ഉപയോഗിച്ച 64 ശതമാനത്തോളം അമ്മമാരുടെ കുട്ടികള്‍ എട്ടോ ഒമ്പതോ വയസ് പ്രായമാകുമ്പോഴേക്കും ആസ്ത്മ രോഗികളായി തീരുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. ലോകമെമ്പാടുമുള്ള കുട്ടികളില്‍ അലര്‍ജി രോഗങ്ങള്‍ 40% അല്ലെങ്കില്‍ 50% വരെ വര്‍ദ്ധിക്കുന്നുവെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി, ആസ്ത്മ ആന്‍ഡ് ഇമ്യൂണോളജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗർഭകാലത്ത് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ജങ്ക് ഫുഡും. ജങ്ക് ഫുഡിൽ കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എന്നിവ ധാരാളം ചേർത്തിട്ടുണ്ട്. ജങ്ക് ഫുഡ് മലബന്ധം പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ ​ഗർഭകാലത്ത് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്.

രാസചേരുവകൾ ചേർക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞിന് ഭാരം കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. എരിവുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഗര്‍ഭിണികളില്‍ അള്‍സറിനുള്ള സാധ്യത കൂടുതലാണ്. അതും എരിവുള്ള ഭക്ഷണത്തിന്റെ ഫലമായാണ് ഉണ്ടാവുന്നത്.