ജയ്പൂര്‍: വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ രോഗിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 11,816 പിത്താശയകല്ലുകള്‍. മഥുര ബകല്‍പ്പൂരുകാരിലാണ് ഡോക്ടര്‍മാരെ ഞെട്ടിപ്പിച്ച സംഭവം. 46 കാരന്‍ ബിസിനസുകാരനെയാണ് ഓപ്പറേഷന് വിധേയമായത്. നീക്കം ചെയ്ത കല്ലുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കല്ലുകള്‍ തിട്ടപ്പെടുത്താന്‍ മൂന്ന് ദിവസം എടുത്തു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജന്‍റെ കുടുംബക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും വീണ്ടും എണ്ണുകയായിരുന്നു. എസ്എംഎസ് ആശുപത്രിയില്‍ നിന്നും ഇത്രയും കല്ലുകള്‍ നീക്കം ചെയ്യുന്നത് ഇതാദ്യമാണ്.   ഇത്രയും കല്ലുകള്‍ ഉണ്ടായിരുന്നതിനാല്‍ സിടി സ്‌കാനില്‍ പോലും കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. 

ഏതാണ്ട് ഒരേപോലെയുള്ള കല്ലുകള്‍ തന്നെയാണ് പുറത്തെടുത്തത്. ഇതില്‍ ഏറ്റവും വലിയ കല്ലിന് 3.2 മില്ലീമീറ്ററാണ് വലിപ്പം. ചിലതിന് 2 മില്ലി മീറ്ററും മറ്റ് ചിലതിന് 2.5 മില്ലീ മീറ്ററുമാണ് വലിപ്പം. കല്ലുകളുടെ നിറം കറുപ്പായിരുന്നു. മൂന്ന് തരത്തിലുള്ള കല്ലുകളാണ് സാധാരണഗതിയില്‍ കാണാറുള്ളത്. മിക്‌സ് സ്‌റ്റോണ്‍, കൊളസ്‌ട്രോള്‍ സ്‌റ്റോണ്‍, പിഗ്‌മെന്റ് സ്‌റ്റോണ്‍. നീക്കം ചെയ്തവയില്‍ 70 ശതമാനവും മിക്‌സ് സ്‌റ്റോണ്‍ ആയിരുന്നു. 30 ശതമാനം കൊളസ്‌ട്രോള്‍ കലര്‍ന്നവയും.