ശരീരത്തിന് ഉണ്ടാകുന്ന മുറുവുകള്‍ക്ക് മാത്രമല്ല മനസ്സിന് ഉണ്ടാകുന്ന മുറുവുകള്‍ക്കും ചികിത്സയുണ്ട്. മനസ്സിനും പെരുമാറ്റങ്ങള്‍ക്കും ആരോഗ്യം വീണ്ടെടുക്കാന്‍ സര്‍ജറികള്‍ ചെയ്യാവുന്നതാണ്. പക്ഷേ ഇത് സര്‍ജറി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെയുള്ള ബിഹേവിയല്‍ സര്‍ജറി ആണെന്ന് മാത്രം. മനസ്സ് തുറന്ന് സ്വഭാവത്തെ മാറ്റിയെടുക്കുന്ന ശസ്ത്രക്രിയാണിത്. 

അനാവശ്യമായ ദേഷ്യം, വെറുപ്പ്, ശത്രുതാ മനോഭാവം, കുറ്റം പറയല്‍, ചതി, വിദ്വേഷം തുടങ്ങി പുകവലി, മദ്യപാനം, മൊബൈല്‍ അഡിക്ഷന്‍ എന്നീ ശീലങ്ങള്‍ വരെ ബിഹേവിയറല്‍ സര്‍ജറിയിലൂടെ മാറ്റാന്‍ കഴിയും. അതിനായി നല്ലൊരു മനശാസ്ത്രവിദഗ്ധന്‍റെ സേവനം സ്വീകരിക്കാവുന്നതാണ്. 

സ്വഭാവം അനുസരിച്ച് കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി സര്‍ജറി, ഓപ്പണ്‍ ബിഹേവിയറല്‍ സര്‍ജറി, കീഹോള്‍ ബിഹേവിയറല്‍ സര്‍ജറി അങ്ങനെ നിരവധി സര്‍ജറികള്‍ ചെയ്യാവുന്നതാണ്.