രക്തോല്‍പാദനം കുറയുന്നതാണ്‌ ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ
ക്യാന്സര് ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്ച്ചയും കലകള് നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്ഷവും 1.4 കോടി ജനങ്ങള് ക്യാന്സര് രോഗത്തിന് അടിപ്പെടുകയും, അതില് പകുതിയോളം പേര് മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ക്യാന്സര് തുടക്കത്തില് തന്നെ ചില ലക്ഷണങ്ങള് പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങള് തിരിച്ചറിഞ്ഞ് ചികിത്സിച്ചാല് മഹാമാരിയെ ഫലപ്രദമായി നേരിടാം.
എന്താണ് ബ്ലഡ് ക്യാന്സര്?
രക്തോല്പാദനം കുറയുന്നതാണ് ബ്ലഡ് ക്യാന്സര്( രക്താര്ബുദം) അഥവാ ലുക്കീമിയ. ബ്ലഡ് ക്യാന്സര് തുടക്കത്തിലെ കണ്ടെത്താന് ബുദ്ധിമുട്ടാണ്. ലുക്കീമിയ ഉള്ളവരില് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറവായിരിക്കും.
പ്രധാന ലക്ഷണങ്ങള്
രക്തക്കുഴലുകള് പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. തുടര്ന്ന് ഇത് ത്വക്കില്ക്കൂടി രക്തം വരാനും ചര്മത്തില് ചുവന്നപാടുകള് ഉണ്ടാകാനും കാരണമാകും. ഇടയ്ക്കിടെ വരുന്ന പനിയും രക്താര്ബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്. കാരണമില്ലാതെ രാത്രിയില് വിയര്ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില് നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും പ്രധാന ലക്ഷണമാണ്.
