പല്ലുതേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം വന്നാല്‍ അതിനെ നിസ്സാരമായി കാണരുത്

കടുത്ത മോണവേദന ചില മാരകരോഗങ്ങളുടെ ലക്ഷണമാകാം. പല്ലുതേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം വന്നാല്‍ അതിനെ നിസ്സാരമായി കാണരുത്. മോണയില്‍ ക്യാന്‍സറിനുളള സാധ്യതയാകാം. 

Add Asianetnews as a Preferred SourcegooglePreferred

മോണരോഗം വന്നിട്ടുള്ള സ്ത്രീകളില്‍ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുമാത്രമല്ല മോണരോഗം ബാധിക്കുന്നവരില്‍ അന്നനാള അര്‍ബുദത്തിനുള്ള സാധ്യത ഇരട്ടിയാണ്. പുകവലി, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ , ചില മരുന്നുകളുടെ അമിതമായ ഉപയോഗം ഇവയും മാരകരോഗത്തിന് കാരണമാകുന്നു. 

ക്യാന്‍സര്‍- അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യത.

അതുപോലെതന്നെ അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്. ഭക്ഷണം ഇറക്കാനുളള പ്രയാസം തൊണ്ടയിലെ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണമാണ്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം.