ലൂപ്പസ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നോക്കാം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 7:28 PM IST
symptoms of lupus disease
Highlights

ശരീരത്തിന്‍റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപ്പസ് രോഗം. രോഗം കണ്ടെത്താന്‍ വൈകിയാല്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം. 

ശരീരത്തിന്‍റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപ്പസ് രോഗം. രോഗം കണ്ടെത്താന്‍ വൈകിയാല്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം. ചിലരില്‍ രോഗലക്ഷണങ്ങള്‍ ആദ്യഘട്ടം തന്നെ പ്രകടമാകുമ്പോള്‍ ചിലരില്‍  പതുക്കെയാണ്  ഈ രോഗലക്ഷണം പ്രകടമാകുന്നത്. സ്ത്രീകളിലാണ് ഈ രോഗം അധികവും കണ്ടുവരുന്നതും.  

പ്രധാന ലക്ഷണങ്ങള്‍ 

എപ്പോഴും അനുഭവപ്പെടുന്ന തളര്‍ച്ച ലൂപ്പസ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതുപോലെതന്നെ  വിട്ടുമാറാത്ത പനി, ക്ഷീണത്തോടൊപ്പം ഉണ്ടാകുന്ന വിളര്‍ച്ചയും രോഗലക്ഷണമാണ്.

തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍, മറുകുകള്‍, സൂര്യപ്രകാശം ഏറ്റാല്‍ ശരീരം ചുവന്ന് തടിക്കുന്ന അവസ്ഥ, വായിലുണ്ടാകുന്ന വ്രണങ്ങള്‍, സന്ധിവേദന , അതികഠിനമായ മുടികൊഴിച്ചില്‍ എന്നിവയൊക്കെ ലൂപ്പസ് രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. 


 

loader