താജിക്കിസ്ഥാന്‍: പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളുമായി താജിക്കിസ്ഥാന്‍ ഭരണകൂടം. താജിക്കിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും ഇസ്ലാം മതവിശ്വാസികളാണ്. യൂറോപ്യന്‍ വസ്ത്രധാരണ രീതിയായ ഹിജാബ് ഇനി മുതല്‍ മുസ്ലീം സ്ത്രീകള്‍ ധരിക്കരുതെന്നാണ് താജിക്കിസ്ഥാനിലെ പുതിയ ഉത്തരവ്. ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ എന്തോ ഒളിപ്പിക്കുന്നു എന്ന് ഭൂരിഭാഗവും ഭയക്കുന്നു . ഈ വസ്ത്രധാരണം ശരിയല്ല. താജിക്കിസ്ഥാന്‍ സാംസ്ക്കാരിക മന്ത്രിയുടെ വാക്കുകളാണിത്.
ഹിജാബ് യൂറോപ്യന്‍ വസ്ത്രധാരണത്തിന്‍റെ ഭാഗമാണ്. എഷ്യയിലെ മുസ്ലീം സ്ത്രീകള്‍ പരമ്പരാഗതമായി ധരിക്കാറുള്ളത് തലയ്ക്ക് പുറകിലായി ചുറ്റുന്ന സ്കാര്‍ഫാണ്. ഹിജാബ് ധരിക്കുന്ന സ്ത്രീകളെ ഗവര്‍ണ്‍മെന്‍റ് ഓഫീസുകളില്‍ കയറ്റുന്നത് വിലക്കിയിട്ടുണ്ട്. ആഗസ്റ്റ് മാസം ആദ്യം ഹിജാബ് ധരിക്കരുതെന്ന് 8000 സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. ഹിജാബിന് പകരമായി താജിക്കിസ്ഥാന്‍ സ്റ്റെലിലുള്ള സ്കാര്‍ഫ് ധരിക്കാനാണ് ഇവരോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഹിജാബ് ധരിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയൊന്നും എടുക്കില്ല
