പുരുഷനായാലും സ്ത്രീയായാലും പരസ്പരം സംസാരിക്കുമ്പോള്‍ കണ്ണില്‍ നോക്കുന്നതാണു മര്യാദ. എന്നാല്‍ ഇതു പലപ്പോഴും സംഭവിക്കണം എന്നില്ല. പുരുഷന്മാര്‍ സ്ത്രീകളോടു സംസാരിക്കുമ്പോഴാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണം ഒന്നുനോട്ടം തെറ്റിയാല്‍ അതു തെറ്റായി വ്യാഖ്യാനിക്കപ്പെടാം. സ്ത്രീയോട് പുരുഷന്‍ സംസാരിക്കുമ്പോള്‍ നോക്കുന്നതു ചുണ്ടിലേയ്ക്കാണെങ്കില്‍ അതിനുള്ള കാരണം ഇവയാകാം. ലൈഫ് മാഗസിന്‍ ആയ വിസ്പറാണ് ഈ അഞ്ച് കാര്യങ്ങള്‍ പറയുന്നത്.
മറുവശത്തുള്ളയാള്‍ പറയുന്നതു വളരെ ആവേശത്തോടെ കേട്ടരിക്കുന്നത് കൊണ്ടാകാം ചുണ്ടിലേയ്ക്കു നോക്കുന്നത്.
മറുവശത്തു നില്‍ക്കുന്നയാളോടു ലൈംഗിക താല്‍പ്പര്യം തോന്നിയാല്‍ ചുണ്ടിലേയ്ക്ക് നോക്കുമെന്നു പറയുന്നു.
മറുവശത്തു നില്‍ക്കുന്ന സ്ത്രീയേ ചുംബിക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കിലും പുരുഷന്‍ ചുണ്ടിലേയ്ക്ക് നോക്കുമത്രെ.
സ്ത്രീയുടെ സംസാരം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇവര്‍ എപ്പോഴാണ് ഇതു നിര്‍ത്തുക എന്ന ചിന്തയിലായിരിക്കാം ചുണ്ടിലേയ്ക്കു നോക്കുന്നത്.
മറ്റുള്ളവരെ പെട്ടന്ന് ആകര്‍ഷിക്കുന്ന തരത്തിലുള്ള ലിപ്‌സ്റ്റിക്ക് ഇടുന്നതും ഈ നോട്ടം വഴിതെറ്റുന്നതിനു കാരണമാകും.
