ചപ്പാത്തി സോഫ്റ്റാകാൻ ഇതാ അഞ്ച് വഴികൾ
സോഫ്റ്റ് ചപ്പാത്തിയാണ് പലർക്കും കൂടുതൽ ഇഷ്ടം. എന്നാൽ ചപ്പാത്തി സോഫ്റ്റാകാൻ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല.

ചപ്പാത്തി സോഫ്റ്റാകാൻ ഇതാ അഞ്ച് വഴികൾ
സോഫ്റ്റ് ചപ്പാത്തിയാണ് പലർക്കും കൂടുതൽ ഇഷ്ടം. എന്നാൽ ചപ്പാത്തി സോഫ്റ്റാകാൻ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല.
അവക്കാഡോ
ഗോതമ്പ് പൊടിയിൽ വെള്ളം ഒഴിച്ച് കുഴയ്ക്കുന്നതിനു മുമ്പായി ഒരു അവക്കാഡോ തൊലിയും കുരുവും കളഞ്ഞ് ഉടച്ചെടുക്കണം. ഇത് ഗോതമ്പ് പൊടിയിലേയ്ക്കു ചേർക്കാം. ആവശ്യത്തിന് ഉപ്പും കുറച്ച് നെയ്യും ചേർത്ത് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. ഇതിൽ നിന്നും ആവശ്യത്തിന് മാവ് എടുത്ത് ചെറിയ ഉരുളകളാക്കി പരത്താം. ശേഷം സാധാരണ ചപ്പാത്തി ചുട്ടെടുക്കുന്നതുപോലെ ചെയ്യാം.
ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ അൽപം നെയ്യ് ചേർക്കുന്നത് സോഫ്റ്റാക്കും
ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ അൽപം നെയ്യ് ചേർക്കുന്നത് ചപ്പാത്തി സോഫ്റ്റാകാൻ സഹായിക്കും. ഇത് മാവ് കൂടുതൽ സോഫ്റ്റാകാൻ ഗുണകരമാണ്.
ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം
ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ അത് മാറ്റി വച്ചതിനു ശേഷ ഉപയോഗിക്കാം.
ചൂട് വെള്ളം ഉപയോഗിച്ച് കുഴയ്ക്കുക
മാവ് കുഴയ്ക്കാൻ തണുത്ത വെള്ളത്തിനു പകരം ചൂട് വെള്ളം ഉപയോഗിച്ച് കുഴയ്ക്കുക.
വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം.
നെയ്യും തൈരും ഇല്ലെങ്കിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം. ഇതും ചപ്പാത്തി കൂടുതൽ സോഫ്റ്റാക്കും.
ചപ്പാത്തി ചുടാൻ ഇരുമ്പ് തവയോ കാസ്റ്റ് അയൺ തവയോ ആണ് ഏറ്റവും ഉചിതം
ചപ്പാത്തി ചുടാൻ ഇരുമ്പ് തവയോ കാസ്റ്റ് അയൺ തവയോ ആണ് ഏറ്റവും ഉചിതം. തവ നന്നായി ചൂടായ ശേഷം മാത്രം ചപ്പാത്തി വയ്ക്കാം. തീ കുറഞ്ഞിരുന്നാൽ ചപ്പാത്തി വരളുകയും കട്ടിയാവുകയും ചെയ്യും. ചപ്പാത്തി ഇട്ടശേഷം ചെറിയ കുമിളകൾ വരുമ്പോൾ മാത്രം ആദ്യത്തെ വശം തിരിച്ചിടുക. രണ്ടാമത്തെ വശം ഏകദേശം വേവാകുമ്പോൾ വീണ്ടും തിരിച്ചിട്ട് ഒരു തുണി കൊണ്ടോ തവി കൊണ്ടോ പതുക്കെ അമർത്തിക്കൊടുത്താൽ ചപ്പാത്തി നന്നായി പൊങ്ങി വരും.

