Asianet News MalayalamAsianet News Malayalam

പങ്കാളിയോട്​ പരാതി പറയു​മ്പോള്‍ നിങ്ങള്‍ ചെയ്യുന്ന അഞ്ച് തെറ്റുകള്‍

The art of complaining 5 mistakes you make while complaining to your partner
Author
First Published Nov 22, 2017, 6:55 PM IST

ദമ്പതികൾക്കിടയിൽ പരസ്​പരമുള്ള പരാതികളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കാനാകാത്തതാണ്​. ആരും സമ്പൂർണരല്ലാത്തിടത്തോളം കാലം ഇത്​ തുടരും.  എന്നിരുന്നാലും ബന്ധത്തിൽ പങ്കാളിയെപ്പറ്റി പരാതിപറയൽ തന്ത്രപൂർവമായിരിക്കണം. കാരണം പങ്കാളിയുടെ ​പ്രതികരണം എന്തായിരിക്കുമെന്ന്​ ഉൗഹിക്കാൻ കഴിയില്ല.  പരാതിപ്പെടൽ കണ്ടും അറിഞ്ഞുമായില്ലെങ്കിൽ കൈവിട്ടുപോകും. വിമർശനത്തിന്​ പകരം നിർമാണാത്മകമായ പരാതി പറയൽ ആണ്​ ഉചിതം. പരാതിപറയു​മ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച്​ കാര്യങ്ങൾ:

1. ആസൂത്രണത്തോടെയുള്ള സംഭാഷണം

പങ്കാളിയോട്​ വെട്ടിത്തുറന്നു പറയുന്നത്​ ഗുണപ്രദമല്ല. അത്തരം സംസാരങ്ങളിൽ നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറയാൻ സാധിക്കാതെ വരികയും ചെയ്യും. പങ്കാളിയെ സമീപിക്കുന്നതിന്​ മുമ്പ്​ എന്ത്​ പറയണം എന്ന്​ തീരുമാനിക്കുക. ഒരിക്കലും പങ്കാളിയെ വിമർശിക്കരുത്​. പറഞ്ഞുമനസിലാക്കുകയാണ്​ വേണ്ടത്​. ഇത്​ തിരിച്ചു​ പ്രതികരിക്കുന്നതിന്​ പകരം പങ്കാളി ശ്രദ്ധയോടെ കേൾക്കാൻ വഴിയൊരുക്കും.  

The art of complaining 5 mistakes you make while complaining to your partner

2. ദേഷ്യം കൈയൊഴിയുക

ദേഷ്യത്തോടെ പങ്കാളിയുടെ അടുത്ത്​ പരാതി പറയാൻ പോകരുത്​. ദേഷ്യത്തോടെ സമീപിച്ചാൽ സന്ദർഭം മോശമാക്കാനെ ഇടയാക്കൂ. നിങ്ങളുടെ ശബ്​ദം ഉച്ചത്തിലുള്ളതും നീരസമുളവാക്കുന്നതുമാണെങ്കിൽ പരാതി ​കേൾക്കാൻ തയാറാകില്ല. വ്യക്​തിപരമായ ആക്രമണമായി​ട്ടേ അതിനെ അവർ കാണുകയുള്ളൂ. ശാന്തതയോടും വിവേകത്തോടും കൂടി മാത്രം പരാതി പറയുക.

3. ഒരുസമയത്ത്​ ഒരു പരാതി

നിങ്ങളുടെ പരാതി കേൾക്കു​മ്പോള്‍ പങ്കാളി പ്രതിരോധത്തിലാകും. എന്നാൽ ഇൗ സമയത്ത്​ പരാതികൾ ഒന്നടങ്കം കെട്ടഴിക്കരുത്​. ഒരുസമയത്ത്​ ഒരു പരാതിയേ പറയാവൂ. അതിന്​ ആവശ്യമായ ഉദാഹരണങ്ങളും പറയാം. അതോടെ പരാതിയെക്കുറിച്ച്​ പങ്കാളിക്ക്​ വ്യക്​തത വരികയും തിരുത്താനോ മെച്ചപ്പെടുത്താനോ സാഹചര്യം ഒരുങ്ങുകയും ചെയ്യും. 

4. പരാതി പങ്കാളിയോട്​ മാത്രം

പങ്കാളിയെപ്പറ്റിയുള്ള പരാതികൾ സുഹൃത്തുക്ക​ളോട് പോലും പറയരുത്​. അത്​ ബന്ധത്തിൽ അസ്വസ്​ഥതകൾ സൃഷ്​ടിക്കും. ആ സ്വഭാവം നിങ്ങൾക്ക്​ പങ്കാളിയിലുള്ള അവിശ്വാസം രേഖപ്പെടുത്തുന്നതും അവരെ മനസിലാക്കുന്നതിലുള്ള പരാജയവുമാണ്​. 

The art of complaining 5 mistakes you make while complaining to your partner

5. പഴുതുകൾ അടക്കുക

പ്രശ്​നങ്ങൾ ഉണ്ടാകാനുള്ള പഴുതുകൾ അടക്കുന്നതായിരിക്കും മികച്ച ബന്ധത്തിന്​ വഴിയൊരുക്കുക. പഴുതുകൾ ഉണ്ടാക്കുന്നത്​ നിങ്ങളെ അശക്​തരാക്കുകയും ദീർഘകാലാടിസ്​ഥാനത്തിൽ ദോഷം ചെയ്യുകയും ചെയ്യും. 


 

Follow Us:
Download App:
  • android
  • ios