പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന നിരവധി പേരുണ്ട്. രാവിലെയുള്ള ഭക്ഷണം മുടക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹരോ​ഗികൾ ഒരു കാരണവശാലും പ്രഭാതഭക്ഷണം മുടക്കരുത്. രാവിലെ ആഹാരം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനാകുമെന്നാണ് പൊതുവേയുള്ള ധാരണ. 

പ്രമേഹരോ​ഗികൾ പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാമെന്ന്  മിക്ക പഠനങ്ങളും പറയുന്നത്. 700 കലോറിയോളം വരുന്ന ഊര്‍ജം നല്‍കുന്ന ഭക്ഷണങ്ങൾ ഒരു ദിവസത്തെ മുഴുവന്‍ പ്രമേഹത്തിന്റെ അളവിനെയും നിയന്ത്രിച്ചുനിര്‍ത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

പ്രമേഹരോ​ഗികൾ രാവിലെ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കാത്സ്യം മറ്റ് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പോഷകാംശമുള്ള ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. അമിതമായ രക്തസമ്മര്‍ദ്ദം, ഷുഗര്‍ അളവിലെ വ്യത്യാസം എന്നിവ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരില്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.

ഈ ആഹാരങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം...

1. ഓട്സ്, ഗോതമ്പ് ആഹാരങ്ങള്‍ (ചപ്പാത്തി,പറാത്ത), റാഗി, ജോവര്‍, ബജ്ര തുടങ്ങി കാര്‍ബോഹൈഡ്രേറ്റ് സമ്പന്നമായ ആഹാരം ഉള്‍പ്പെടുത്താം.

2. കൊഴുപ്പ് കുറഞ്ഞ പാല്‍ കുടിക്കാം.  സോയ, ആല്‍മണ്ട്, തേങ്ങാപാല്‍ എന്നിവയും കഴിക്കാം. മധുരമില്ലാത്തവ എപ്പോഴും തെരഞ്ഞെടുക്കുക.

3.ശുദ്ധമായ പഴങ്ങള്‍ രാവിലെ ആഹാരത്തിന് ശേഷം കഴിക്കുന്നത് വിറ്റാമിനുകള്‍ ലഭിക്കാന്‍ നല്ലതാണ്. ജ്യൂസ് കുറയ്ക്കുക. ക്യാരറ്റ്, ക്യാപ്‌സിക്കം, ചീര എന്നിവയൊക്കെ രാവിലെ നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പെടുത്തുക.

4. കൊഴുപ്പ് കുറഞ്ഞ പാല്‍, തൈര്, പനീര്‍, മുട്ട, കടല, പരിപ്പ് ഇവയൊക്കെ പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ടവയാണ്.

5. നട്സ്, ബട്ടർ, അവോക്കാഡോ പോലുള്ളവ ധാരാളം കഴിക്കുക.