ചുംബനത്തിന് വിവിധ അര്‍ത്ഥങ്ങളും തലങ്ങളുമുണ്ട്. ചുംബനം എന്നു കേള്‍ക്കുമ്പോള്‍, അതില്‍ ആദ്യം ഓടിയെത്തുന്നത് പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയുമൊക്കെ കാര്യങ്ങളായിരിക്കും. എന്നാല്‍ അതിനേക്കാള്‍ ഉപരി, കരുതലിന്റെയും വാല്‍സല്യത്തിന്റെയും രൂപവും ചുംബനത്തിന് ഉണ്ട്. ചുംബനം എന്നത് ഇന്ത്യക്കാര്‍, ലോകത്തിന് സമ്മാനിച്ച മനോഹരമായ കാര്യമാണെന്ന് വാദിക്കുന്നവരുണ്ട്. ചുംബനത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍, വേദങ്ങളുടെ കാലംമുതല്‍ക്കേ ചുംബനത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട്. മഹാഭാരതത്തിലും ചുംബനത്തെക്കുറിച്ച് പറയുന്നുണ്ട്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യ ആക്രമിക്കാന്‍ എത്തിയപ്പോള്‍, ഇന്ത്യക്കാര്‍ ചുംബിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയ കഥയും നിലവിലുണ്ട്. ഇന്ത്യന്‍ സിനിമകളില്‍ തുടക്കകാലം മുതല്‍ക്കേ ചുംബനരംഗങ്ങളുണ്ടായിരുന്നു. ഏതായാലും ചുംബനത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ദ ക്വിന്റ് ഡോട്ട് കോം തയ്യാറാക്കിയ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
ചുംബനത്തിന്റെ ചരിത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ വീഡിയോ കണ്ടുനോക്കൂ...

കടപ്പാട്- ദ ക്വിന്റ് ഡോട്ട് കോം
