Asianet News MalayalamAsianet News Malayalam

കുട്ടികളെ ദീർഘനേരം ടിവിയുടെ മുന്നില്‍ ചടഞ്ഞിരിക്കാൻ അനുവദിക്കരുത്; കാരണം...

ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ മണിക്കൂറോളം ചടഞ്ഞിരിക്കുന്ന കുട്ടികൾക്ക് പൊണ്ണത്തടി ഉണ്ടാകാമെന്ന് പഠനം. കംപ്യൂട്ടർ, സ്മാർട്ട്ഫോൺ, ടിവി ,വീഡിയോ ​ഗെയിം എന്നിവ അമിതമായി ഉപയോ​ഗിക്കുമ്പോൾ കുട്ടികൾ അലസന്മാ രാവുകയും പഠനത്തിൽ പുറകോട്ട് പോകാനുമുള്ള സാധ്യത വളരെ കൂടുതലാണെന്നും ​ഗവേഷകയായ ഡോ. മാർഗരിറ്റ സൈറോസ് പറയുന്നു. 

The more time children spend sitting, the higher their risk of obesity
Author
Trivandrum, First Published Feb 14, 2019, 11:11 AM IST

പലകാരണങ്ങൾ കൊണ്ടാണ് കുട്ടികളിൽ പൊണ്ണത്തടിയുണ്ടാകുന്നത്. പൊണ്ണത്തടി പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കാം. അലസരായ കുട്ടികളും പൊണ്ണത്തടിയും എന്ന വിഷയത്തെ കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ആസ്ട്രേലിയയിലെ ​ഗവേഷകർ അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ മണിക്കൂറോളം ചടഞ്ഞിരിക്കുന്ന കുട്ടികൾക്ക് പൊണ്ണത്തടി ഉണ്ടാകാമെന്ന് പഠനം. 

കംപ്യൂട്ടർ, സ്മാർട്ട്ഫോൺ, ടിവി ,വീഡിയോ ​ഗെയിം എന്നിവ അമിതമായി ഉപയോ​ഗിക്കുമ്പോൾ കുട്ടികൾ അലസന്മാരാവുകയും പഠനത്തിൽ പുറകോട്ട് പോകാനുമുള്ള സാധ്യത വളരെ കൂടുതലാണെന്നും ​ഗവേഷകയായ ഡോ. മാർഗരിറ്റ സൈറോസ് പറയുന്നു. 10-13 വയസിനിടയിലുമുള്ള കുട്ടികളിലാണ് പഠനം നടത്തിയത്.  ഒബിസിറ്റി റിസേർച്ച് ആന്റ് ക്ലിനിക്കൽ പ്രക്ടീസ് എന്ന ജേർണിൽ പഠനം പ്രസിദ്ധീകരിച്ചു. 

The more time children spend sitting, the higher their risk of obesity

 പെൺകുട്ടികളെക്കാൾ ആൺകുട്ടികളാണ് ടിവി, കമ്പ്യൂട്ടർ എന്നിവയുടെ മുന്നിൽ മണിക്കൂറോളം സമയം ചെലവിടുന്നതെന്ന് ​പഠനത്തിൽ കണ്ടെത്തി. വീഡിയോ ​ഗെയിമും കമ്പ്യൂട്ടറുമാണ് കുട്ടികളെ ഏറ്റവും കൂടുതൽ പൊണ്ണത്തടിയിൽ കൊണ്ടെത്തിക്കുന്നതെന്ന് ​ഗവേഷകയായ മാർഗരിറ്റ പറയുന്നു.

കുട്ടികൾക്ക് ദിവസവും ഒരു മണിക്കൂറെങ്കിലും കായിക പ്രവർത്തനം നിർബന്ധമാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പഠനത്തിൽ പറയുന്നു. പൊണ്ണത്തടിയുള്ള കുട്ടികളിൽ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

Follow Us:
Download App:
  • android
  • ios