വിവാഹമായാലും പ്രണയമായാലും ബന്ധങ്ങൾ തകരാൻ നിസാര കാരണങ്ങള്‍ മതി. ലോകത്താകമാനം വിവാഹമോചനങ്ങളിൽ നാല്‍പ്പത് ശതമാനത്തോളം വ‍ർദ്ധനവ് ഉണ്ടായിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം വിവാഹമോചനങ്ങൾ നടക്കുന്നത് ഡിസംബർ-ജനുവരി സീസണിലാണെന്ന് പുതിയ പഠനം പറയുന്നു. അപകീർത്തിയുണ്ടാകുന്നുവെന്ന തോന്നലാണ് കൂടുതൽ വിവാഹമോചനങ്ങളിലേക്ക് വഴിവെക്കുന്നതെന്നും പറയുന്നു. ഈ ഘട്ടത്തിൽ പങ്കാളിയുടെ നല്ല ഗുണങ്ങൾ കണക്കിലെടുക്കില്ലെന്നും, എത്രയുംവേഗം ബന്ധം വേർപെടുത്താനായിരിക്കും ശ്രമിക്കുകയെന്നും പറയുന്നു. പരസ്പര വിശ്വാസം നഷ്‌ടമാകുന്നതും വിവാഹമോചനത്തിന് കാരണമാകുന്നു. ഇന്ത്യയിൽ സ്‌ത്രീധന പ്രശ്‌നം മൂലം വിവാഹമോചനം സംഭവിക്കുന്നത് കൂടിവരികയാണെന്നും പഠനത്തിലുണ്ട്. വിവാഹേതരബന്ധങ്ങളും വിവാഹമോചനത്തിനുള്ള മറ്റൊരു കാരണമാണ്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് വിവാഹമോചനങ്ങൾ കൂടുന്നതെന്നും ബ്രിട്ടനില്‍ നടത്തിയ പഠനം പറയുന്നു.