ട്യൂണിഷ്: ട്യൂണിഷയില്‍ കന്യാചര്‍മ്മം വച്ചുപിടിപ്പിക്കുന്നതു വന്‍ ബിസിനസാകുന്നു എന്ന് ബിബിസി റിപ്പോര്‍ട്ട്. വിവാഹ ശേഷം പെണ്‍കുട്ടികള്‍ കന്യാചര്‍മ്മ ക്ലിനിക്കുകള്‍ തേടി പോകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കന്യകയല്ലാതിരിക്കുപ്പോള്‍ ഭര്‍ത്താവ് സംശയിക്കുകയും കുടുംബ ജീവിതം തകരുകയും ചെയ്യുമെന്ന ഭയവുമാണ് ഇങ്ങനെ ഒരു നടപടിക്കു കാരണം. കന്യചര്‍മ്മ ഇല്ല എന്നതിന്‍റെ പേരില്‍ കല്ല്യാണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ നിരവധി വിവാഹ മോചനങ്ങള്‍ ട്യൂണിഷ്യയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഇങ്ങനെ വിവാഹബന്ധം വേര്‍പിരിഞ്ഞാല്‍ കുടുംബത്തിനു ചീത്തപേര് കേള്‍ക്കേണ്ടി വരും എന്ന ചിന്തയാണു പെണ്‍കുട്ടികളെ ഇത്തരം ശസ്ത്രക്രിയകള്‍ക്കു പ്രേരിപ്പിക്കുന്നത്. അതീവ രഹസ്യമായാണ് ഈ ശസ്ത്രകിയ പെണ്‍കുട്ടികള്‍ നടത്തുന്നത്. 30 മിനിറ്റു കൊണ്ട് പൂര്‍ത്തിയാകുന്ന ശസ്ത്രക്രിയയുടെ ചിലവ് 400 ഡോളറാണ്. വിവാഹപൂര്‍വ ബന്ധം നിഷിദ്ധമായ ഇവിടെ പെണ്‍കുട്ടികള്‍ കന്യകമാരല്ലെങ്കില്‍ വിവാഹ മോചനമായിരിക്കും ഫലം. ഈ ശസ്ത്രക്രിയയുടെ പേരില്‍ ഡോക്ടര്‍മാര്‍ വാന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതായും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു
