ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു സുന്ദരിയുടെ ചിത്രം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇവരുടെ വയസ് എത്രയാണെന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. തായ്‌വാന്‍കാരിയായ ലുര്‍ സു എന്ന സ്‌ത്രീയുടെ ചിത്രമാണ് ഇന്റര്‍നെറ്റ് ലോകത്ത് കണ്‍ഫ്യൂഷനായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അറിയപ്പെടുന്ന സെലിബ്രിറ്റിയായ ഇവര്‍ തായ്‌വാനില്‍ ഇന്റീരിയര്‍ ഡിസൈനറാണ്. കാഴ്‌ചയില്‍ ഒരു ഇരുപതുകാരിയുടെ ലുക്കും സുന്ദരിയുമായ ലുര്‍ സുവിന് പക്ഷേ 42 വയസുണ്ട്. കാണുന്നവര്‍ക്ക് വിശ്വാസം വരുന്നില്ല. ഇവരെ കണ്ടാല്‍ 30 വയസ് പോലും തോന്നിക്കില്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയില്ല എന്ന പരസ്യവാചകം ഓര്‍മ്മയില്ലേ? അതുപോലെയാണ് ലുര്‍ സുവിന്റെ കാര്യം. എന്താണ് ഈ ചര്‍മ്മസൗന്ദര്യത്തിന്റെ രഹസ്യമെന്ന് ഈ ലക്കം ഫ്രൈഡേ മാസികയില്‍ സു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ചര്‍മ്മം മോയിസ്‌ച്വര്‍ ചെയ്തു സംരക്ഷിക്കുകയും, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയുമാണ് താന്‍ ചെയ്യുന്നതെന്ന് സു പറയുന്നു. അതുപോലെ രാവിലെയും വൈകിട്ടും ഇളംവെയില്‍ കൊള്ളുന്നതും ചര്‍മ്മസൗന്ദര്യം സംരക്ഷിക്കാന്‍ ഏറെ പ്രധാനമാണെന്ന് സു പറയുന്നു.