കുട്ടിക്കാലത്ത് ചിലര്‍ക്കെങ്കിലും നഖംകടിക്കുന്ന ശീലമുണ്ട്. ചിലര്‍ വളര്‍ന്നാലും ഈ ശീലം മാറ്റില്ല. കുട്ടികള്‍ നഖംകടിക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്ക് പറയുകയും, ആ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ നഖംകടിക്കുന്നതുകൊണ്ട് ആരോഗ്യകരമായി ചില ഗുണങ്ങളുണ്ടെങ്കിലോ? അത്തരത്തിലൊരു പഠനറിപ്പോര്‍ട്ടാണ് അടുത്തിടെ പുറത്തുവന്നിരിക്കുന്നത്. കുട്ടിക്കാലത്ത് നഖംകടിക്കുന്നവരില്‍ വലുതാകുമ്പോള്‍ അലര്‍ജി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറവായിരിക്കുമെന്നാണ് ജേര്‍ണല്‍ പീഡിയാട്രിക്‌സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്. 13 വയസിനും 32 വയസിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. കുട്ടിക്കാലത്ത് നഖംകടിച്ചവരില്‍ പൊടി, വളര്‍ത്തുമൃഗങ്ങള്‍, പഴകിയ പുസ്‌തകം, വസ്‌ത്രങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന അലര്‍ജി താരതമ്യേന കുറവായിരിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.