ലോകത്ത് മദ്യപാനത്തിന്റെ കാര്യത്തില്‍ എത്രാം സ്ഥാനമാണ് നമ്മുടെ രാജ്യത്തിനുളളത്? ഇതിനുള്ള ഉത്തരവുമായി ഒരു പട്ടിക പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ എക്കണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട പട്ടികയിലാണ് ലോകത്ത് ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നവരുള്ള രാജ്യങ്ങളുള്ളത്. ഈ പട്ടികയില്‍ ഇന്ത്യയ്‌ക്ക് മുപ്പത്തിരണ്ടാം സ്ഥാനമാണുള്ളത്. 2.2 ലിറ്റര്‍ പെര്‍ കാപ്പിറ്റയാണ് ഇന്ത്യയിലെ മദ്യ ഉപഭോഗം. ആകെ 34 രാജ്യങ്ങളുടെ പട്ടികയാണ് എക്കണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ടത്. ലോകത്ത് മദ്യപാനത്തിന്റെ ഉപഭോഗം വര്‍ദ്ധിച്ചുവരുകയാണ്. സാമ്പത്തികസ്ഥിതി വര്‍ദ്ധിക്കുന്നതിനൊപ്പം മദ്യപാനത്തിന്റെ അളവും കൂടിവരികയാണ്.
മദ്യ ഉപഭോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്ന 10 രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
10, ജര്‍മ്മനി- 10.8 ലിറ്റര്‍ പെര്‍ ക്യാപിറ്റ
9, പോളണ്ട്- 10.9 ലിറ്റര്‍ പെര്‍ ക്യാപിറ്റ
8, ലക്‌സംബര്‍ഗ്- 10.9 ലിറ്റര്‍ പെര്‍ ക്യാപിറ്റ
7, ഫ്രാന്‍സ്- 11 ലിറ്റര്‍ പെര്‍ ക്യാപിറ്റ
6, ഹംഗറി- 11 ലിറ്റര്‍ പെര്‍ ക്യാപിറ്റ
5, റഷ്യന്‍ ഫെഡറേഷന്‍- 11.2 ലിറ്റര്‍ പെര്‍ ക്യാപിറ്റ
4, ചെക്ക് റിപ്പബ്ലിക്- 11.7 ലിറ്റര്‍ പെര്‍ ക്യാപിറ്റ
3, എസ്‌തോണിയ- 11.8 ലിറ്റര്‍ പെര്‍ ക്യാപിറ്റ
2, ഓസ്‌ട്രിയ- 12 ലിറ്റര്‍ പെര്‍ ക്യാപിറ്റ
1, ലിത്വാനിയ- 14 ലിറ്റര്‍ പെര്‍ ക്യാപിറ്റ
