ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്നത് പണമാണെന്നാണ് പൊതുവെ മിക്കവരും കരുതിയിരിക്കുന്നത്. പണത്തിന് മീതെ പരുന്തും പറക്കില്ലെന്നാണല്ലോ. ഏതായാലും ഒരാളുടെ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം നല്‍കുന്നത് എന്തൊക്കെയാണെന്നത് സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ആദ്യ അഞ്ചില്‍പ്പോലും പണം എത്തിയിട്ടില്ല. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വിവിധ സാമ്പത്തിക നിലയില്‍ കഴിയുന്ന 8250 പേരാണ് പങ്കെടുത്തത്. ഒരാളുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്ന 5 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്ന കാര്യത്തില്‍ ഒന്നാമതെത്തിയത് ഉറക്കമാണ്. രണ്ടാമത് സെക്‌സ് ആണ്. പഠനത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവുമധികം പേര്‍ അഭിപ്രായപ്പെട്ടത് ഈ രണ്ടു കാര്യങ്ങളാണ്. മൂന്നാമത് ജോലി സുരക്ഷയും നാലാമത് പ്രിയപ്പെട്ടവരുടെ ആരോഗ്യം. അഞ്ചാം സ്ഥാനത്തുള്ളതാണ് രസകരമായ സംഗതി- അയല്‍ക്കാരുമായി സംസാരിച്ചിരിക്കുന്നത്. പണത്തിന് ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്താനായില്ല. വരുമാനം ലഭിക്കുന്നത് വളരെ കുറച്ചുസമയത്തേക്ക് മാത്രം നീണ്ടുനില്‍ക്കുന്ന സന്തോഷമാണെന്നും പഠനത്തില്‍ പറയുന്നു. ജോലിക്ക് വേതനമായി ലഭിക്കുന്ന പണം ചെലവഴിക്കാന്‍ തുടങ്ങുന്നതോടെ സന്തോഷം ഇല്ലാതാകുമെന്നും പഠനത്തില്‍ പറയുന്നു.