സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും ഉണ്ട് സാമുദ്രിക ലക്ഷണങ്ങള്‍. സാമുദ്രികശാസ്ത്ര പ്രകാരം പുരുഷന്മാരുടെ വിരലുകളുടെ നീളത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെ. 

നടുവിരലിന്‍റെ നീളം മറ്റു വിരലുകളേക്കാള്‍ കുറവെങ്കില്‍ ഇത്തരക്കാര്‍ക്കു ശാന്ത സ്വഭാവം കുറവായിരിക്കും. അക്ഷമരും ഉത്കണ്ഠകുലരുമായിരിക്കും. ഇവര്‍ക്ക് അടങ്ങിയിരിക്കുന്ന സ്വഭാവം ഇല്ല.

നടുവിരലിന്‍റെ നീളം മറ്റു വിരലുകള്‍ക്ക് ഒപ്പമാണെങ്കില്‍ ഇത്തരക്കാര്‍ ജീവിതത്തില്‍ വളരെലയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കും 

എന്നാല്‍ നടുവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ അല്‍പ്പം ചെറുതും മറ്റുവിരലുകളേക്കാള്‍ മെലിഞ്ഞതുമാണെങ്കില്‍ ഇവര്‍ കൂടുതല്‍ സജീവമായ പ്രകൃതക്കാരായിരിക്കും. മാത്രമല്ല ഇവര്‍ എല്ലാ കാര്യത്തിലും അങ്ങേയറ്റം മികവു പുലര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവരുമാണ്. 

എന്നാല്‍ നടുവിരലിന്റെ നീളം മറ്റു വിരലുകളേക്കാള്‍ ഏറെ കൂടുതലാണെങ്കില്‍ ഇവര്‍ക്ക് ഇഗോ കൂടുതലായിരിക്കും. വൈകിയായിരിക്കും ഇവര്‍ക്ക് ജീവിതത്തില്‍ വിജയം ലഭിക്കുക. പരാജയങ്ങള്‍ ഇവരുടെ മനസിനെ ഏറെ അസ്വസ്ഥമാക്കും. 

ചൂണ്ടുവിരലിന്റെ നീളം മറ്റുള്ള വിരലുകളേക്കാള്‍ കൂടുതലെങ്കില്‍ ഇവര്‍ കലഹപ്രിയരും കര്‍ക്കശ്യ സ്വഭാവം ഉള്ളവരുമായിരിക്കും. ഇവര്‍ ഭാര്യയേ ശരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കും. 

വിരലിന്‍റെ അറ്റം തടിച്ച പുരുഷന്മാര്‍ക്കു കള്ള സ്വഭാവം ഉണ്ടായിരിക്കുമെന്നു പറയുന്നു. കുടുംബ ജീവിതത്തിലും ഇവര്‍ ഈ സ്വഭാവം കാണിക്കും.