പ്രളയത്തില്‍ നിന്നും മുക്തി നേടുന്ന കേരളം ഇപ്പോള്‍ പേടിക്കുന്നത് ആരോഗ്യകാര്യങ്ങളെ ഓര്‍ത്താണ്. പലയിടങ്ങളിലും വെള്ളം കെട്ടികിടക്കുന്നതുകൊണ്ടുതന്നെ രോഗങ്ങള്‍ വരാനുളള സാധ്യത കൂടുതലാണ്. എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.

ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ചിലർക്ക് രോഗം പിടിപെട്ടു ഒരാഴ്ച്ചയ്ക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
2. തെളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
2. പാചകത്തിനും മറ്റും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക.
3. ശരീരത്തിൽ മുറിവുണ്ടെങ്കില്‍ മലിനജലത്തിൽ ഇറങ്ങരുത്.
4. വീട്ടില്‍ ഉള്ള വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസർജ്ജ്യം കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക.
5. ചെറിയ പനി വന്നാല്‍ പോലും ചികിത്സ തേടണം.