Asianet News MalayalamAsianet News Malayalam

തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

തണുപ്പ് കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ ആരോഗ്യപരമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിന് മാത്രം കഴിക്കുകയാണ് വേണ്ടത്. കോളിഫ്ളവർ, ബ്രോക്കോളി, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. ഇവ രോഗങ്ങൾ പരത്തുന്ന അണുക്കളോട് പൊരുതാൻ ആവശ്യമായ ആന്റി ഓക്സൈഡുകൾ നമ്മുടെ ശരീരത്തിന് പ്രദാനം ചെയ്യും.

things to Do Now to Keep Your Immunity Boosted All Winter Long
Author
Trivandrum, First Published Jan 13, 2019, 9:12 AM IST

കാലാവസ്ഥ മാറുന്നത് അനുസരിച്ച് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതൊന്നുമല്ല. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. അസുഖങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നതും തണുപ്പ് കാലത്താണ്. അലർജി പ്രശ്നമുള്ളവർക്ക് തണുപ്പ് കാലത്ത് സ്ഥിരമായി തുമ്മലും ജലദോഷവും ചുമയും ഉണ്ടാകാം. തണുപ്പ് കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

വൃത്തിയായി കൈ കഴുകുക...

കെെ എപ്പോഴും വൃത്തിയാക്കി വയ്ക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കാരണം, ബാത്ത് റൂം പോകുമ്പോൾ വാതിലിൽ തൊടാറില്ലേ, നിങ്ങൾ പോലും അറിയാതെ പൊടിയുള്ള മറ്റ് വസ്തുക്കളിൽ നിങ്ങൾ തൊടാറില്ലേ. നിങ്ങൾ പോലും അറിയാതെ അണുക്കൾ നിങ്ങളുടെ കെെകളിലെത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിലെത്തിക്കുകയും ഇത് രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കൻഡ് നേരം കൈ കഴുകി വൃത്തിയാക്കുക. സാധിക്കുമെങ്കിൽ ചൂടുവെള്ളത്തിൽ രണ്ട് നേരമെങ്കിലും കെെ കഴുകുന്നത് നല്ലതാണ്. 

things to Do Now to Keep Your Immunity Boosted All Winter Long

മൊബെെൽ, ലാപ്പ് ടോപ്പ് എന്നിവ വൃത്തിയായി സൂക്ഷിക്കുക...

ഇന്ന് പലർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൊബൈൽ ഫോണുകളും ടാബ്‌ലറ്റും ലാപ്ടോപ്പുമൊക്കെ. നമ്മൾ സ്ഥിരമായി ഉപയോ​ഗിക്കുന്ന ഇവയിൽ അണുക്കൾ തങ്ങിനിൽക്കാം. അതുകൊണ്ടുതന്നെ അതിലുളള പൊടിപടലങ്ങളൊക്കെ വൃത്തിയാക്കുന്നത് രോഗാണുക്കളെ അകറ്റിനിർത്താന്‍ സഹായിക്കും.

ആരോഗ്യപരമായ ഭക്ഷണരീതി...

തണുപ്പ് കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ ആരോഗ്യപരമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിന് മാത്രം കഴിക്കുകയാണ് വേണ്ടത്. കൃത്യമായ ആഹാര ക്രമീകരണവും വേണം. കോളിഫ്ളവർ, ബ്രോക്കോളി, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. കൂടാതെ മാതളം, തണ്ണിമത്തൻ, ആപ്പിൾ തുടങ്ങിയ പഴങ്ങളും ധാരാളം ഭക്ഷണത്തിൽ ചേർക്കുക. ഇവ രോഗങ്ങൾ പരത്തുന്ന അണുക്കളോട് പൊരുതാൻ ആവശ്യമായ ആന്റി ഓക്സൈഡുകൾ നമ്മുടെ ശരീരത്തിന് പ്രദാനം ചെയ്യും.

things to Do Now to Keep Your Immunity Boosted All Winter Long

വെള്ളം ധാരാളം കുടിക്കുക....

പുറത്ത് എത്ര തണുപ്പാണെങ്കിലും ശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ജലാംശത്തിന്റെ ആവശ്യം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വെള്ളം കുടിക്കുന്നതിൽ യാതൊരു കുറവും വരുത്തേണ്ടതില്ല. കൃത്യമായ അളവിൽ ജലാംശം ലഭിക്കുന്നതുമൂലം ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളുകയും അതുമുലം ഉന്മേഷവും ഉണർവും വർധിക്കുകയും ചെയ്യുന്നു.

  ആവശ്യത്തിന് ഉറങ്ങണം...

തണുപ്പുകാലങ്ങളിൽ ഏഴു മണിക്കൂർ ഉറക്കം കിട്ടാതെ വന്നാൽ ജലദോഷവും മറ്റും പിടിപെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ നാളുകളിൽ കൂടുതൽ സമയം ഉറക്കത്തിനായി മാറ്റിവയ്ക്കുന്നത് ഉചിതമാണ്. ക്യത്യമായ ഉറക്കം കിട്ടി‌യില്ലെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ, സമ്മർദ്ദം, ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങളും പിടിപെടാം. 

things to Do Now to Keep Your Immunity Boosted All Winter Long

Follow Us:
Download App:
  • android
  • ios