മറവി ഇന്ന്  പലരെയും ബാധിക്കുന്ന രോഗമായി മാറികഴിഞ്ഞു. മറവി രോഗത്തെ കുറച്ച് പല പഠനങ്ങളും നടന്നുവരുന്നു.  മാനസിക വ്യായാമം മറവിരോഗത്തെ തടയുമെന്നാണ് പുതിയ​ പഠനം. പ്രത്യേക രീതിയിലുള്ള മാനസിക വ്യായാമമാണ്​ ജീവിതാവസാനകാലത്ത്​ സംഭവിച്ചേക്കാവുന്ന മറവിരോഗത്തെ പ്രതിരോധിക്കുക. പ്രവർത്തന വേഗത എന്ന്​ വിളിക്കാവുന്ന കോഗ്​നിറ്റീവ്​ ട്രെയിനിങ്​ പത്ത്​ വർഷത്തിന്​ ശേഷം പഠനത്തിന്​ വിധേയരാക്കിയവരിൽ ഗുണകരമായ മാറ്റമുണ്ടാക്കിയെന്ന്​ പഠനം പറയുന്നു. 

കോഗ്​നിറ്റീവ്​ ട്രെയിനിങിലൂടെ പഠനത്തിന്​ വിധേയരാക്കിയവരിൽ പരിശീലനം ലഭിക്കാത്തവരെ അപേക്ഷിച്ച്​ വളരെ കുറഞ്ഞ തോതിൽ മാത്രമേ മറവിരോഗത്തി​ന്‍റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുള്ളൂ.  താരതമ്യേന കുറഞ്ഞ തോതിലുള്ള ട്രെയിനിങിലൂടെയാണ്​ പഠന വിധേയമാക്കിയതെന്ന്​ നേതൃത്വം നൽകിയ ഇന്ത്യാന സർവകലാശാലയിലെ ഫ്രെഡറിക്​ ഡബ്ല്യു അൺവെർസാഗ്​ പറഞ്ഞു. നിർബന്ധിത കാലയളവിൽ ഉണ്ടായ ഫലം തൃപ്​തികരമെന്നും അദ്ദേഹം പറഞ്ഞു.സൗത്​ ​ഫ്ലോറിഡ സർവകലാശാല, പെൻസിൽവാനിയ സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റി, മഡോണ തെറാപ്യൂട്ടിക്​സ്​ എന്നിവ ചേർന്ന്​ 65 വയസ്​ പ്രായമുള്ള 2808 പേരെയാണ്​ പഠനത്തിനായി ഉപയോഗിച്ചത്​.

നാല്​ ഗ്രൂപ്പുകളാക്കിയായിരുന്നു പഠനം. ഒരു ഗ്രൂപ്പിനെ ജീവിതത്തിലെ സംഭവങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച ഒാർമ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി. 
പ്രശ്​നപരിഹാരത്തിലും ബന്ധപ്പെട്ട പ്രശ്​നങ്ങളിലുമുള്ള തന്ത്രങ്ങളിൽ മറ്റൊരു ഗ്രൂപ്പിനെ വ്യാപൃതരാക്കി. കമ്പ്യൂട്ടർ അധിഷ്​ഠിത വേഗത പരിശോധന പ്രവർത്തനങ്ങളിൽ മൂന്നാമത്തെ മുഴുകിച്ചപ്പോൾ ഒന്നിലും പങ്കാളികളാക്കാതെ നാലാമത്തെ ഗ്രൂപ്പിനെയും നിലനിർത്തി. 

പ്രാരംഭ പരിശീലനം പത്ത്​ സെഷനുകളിലായി ആറ്​ ആഴ്​ചയോളം നീണ്ടു. ഒാരോ വർഷവും പരിശീലനം പൂർത്തിയാക്കിയപ്പോൾ അവരെ ഗവേഷക സംഘം വിലയിരുത്തി. 
1220 പേരെ പത്ത്​ വർഷത്തെ തുടർച്ചയായ പരിശോധനക്ക്​ വിധേയമാക്കി. 260 പേർക്ക്​ മറവി രോഗം കണ്ടെത്തി. വേഗത പരിശോധിക്കുന്ന പരിശീലനത്തിൽ വ്യാപ്​തരായവർക്ക്​ മറ്റുള്ളവരെ അപേക്ഷിച്ച്​ മറവിരോഗ സാധ്യത 29 ശതമാനം കുറവാണെന്ന്​ പഠനത്തിൽ ക​ണ്ടെത്തി. അൽഷിമേഴ്​സ്​ അസോസിയേഷ​െൻറ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.