97 കിലോ ശരീര ഭാരം ഉണ്ടായിരുന്ന പ്രാക്ഷി തല്‍വാര്‍ എന്ന പെണ്‍കുട്ടിയുടെ  ഇപ്പോഴത്തെ ഭാരം 66 കിലോയാണ്. നാല് മാസം കൊണ്ട് കുറച്ചത് 31 കിലോ.  എങ്ങനെ എന്നല്ലേ? നെയ്യ് കഴിച്ചാണ് പ്രാക്ഷി തന്‍റെ തടി കുറിച്ചത്. വിശ്വാസം വരുന്നില്ല അല്ലേ? 26കാരിയും ദന്തരോഗവിദഗ്ധയുമായ പ്രാക്ഷി തല്‍വാര്‍ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനം എടുത്തത് നാല് മാസം മുമ്പായിരുന്നു. എല്ലാവരും ചെയ്യുംപോലെ പട്ടിണി കിടക്കുകയോ ഒന്നുമല്ല ചെയ്തതത്. 

നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ആഹാരങ്ങളാണ്  പ്രാതലിന് പ്രാക്ഷി കഴിച്ചിരുന്നത്.  ഊത്തപ്പം, ഉപ്പുമാവ്, മുട്ടയുടെ വെള്ള എന്നിവയാണ് അതില്‍ ഉള്‍പ്പെടുന്നത്. സാലഡാണ് ഉച്ചയ്ക്ക് കഴിച്ചിരുന്നത്. ചിലപ്പോള്‍ ചിക്കന്‍ അല്ലെങ്കില്‍ പീ സലാഡ് ആയിരിക്കും. 

നാരങ്ങ വെളളം(സ്വീറ്റ് ലൈം) അല്ലെങ്കില്‍ പൈനാപ്പിള്‍ ജ്യൂസ് ആയിരിക്കും വൈകുന്നേരത്തെ ഭക്ഷണം. നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ദാലാണ് അത്താഴത്തിന് കഴിക്കുന്നത്. ഫാറ്റി ആസിഡ്സ് ലഭിക്കാനാണ് നെയ്യില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത്. പോഷകങ്ങള്‍ പലതും നെയ്യില്‍ അടങ്ങിയിട്ടുണ്ട് എന്നും പ്രാക്ഷി പറയുന്നു. 

7-8 ലിറ്റര്‍ വെള്ളം ദിവസവും കുടിക്കും. ഇതോടൊപ്പം തന്നെ യോഗ, ജോഗിങ്, നടത്തം എന്നിവയും ശീലമാക്കി. എന്തെങ്കിലും  ഇഷ്ടമുള്ള ഭക്ഷണം അധികം കഴിച്ചാല്‍, അതിന്‍റെ അടുത്ത ദിവസം നന്നായി വ്യായാമം ചെയ്യും- പ്രാക്ഷി പറഞ്ഞു.