ഇന്ത്യയില്‍ ജനസംഖ്യ വര്‍ദ്ധനവ് ഒരു പ്രശ്നമാകുമ്പോള്‍ ജനസംഖ്യ വര്‍ദ്ധനവ് ഇല്ലാത്തതാണ് ചിലയിടത്തെ പ്രശ്നം. പ്രത്യേകിച്ച് ചില യൂറോപ്യന്‍ രാജ്യങ്ങളിലെ. അതിന്‍റെ ഒരു ഉദാഹരണമാണ് സ്വിറ്റ്സര്‍ലാന്‍റ്. ഇതാ അവിടുത്തെ ആല്‍ബിനിന്‍ എന്ന പര്‍വ്വത ടൗണ്‍ഷിപ്പ് താമസിക്കാന്‍ ആളുകളെ തേടുന്നു.
ഡെയ്ലിമെയിലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 240 പേരെ ഇവിടെ താമസിക്കാന്‍ വേണം. 38 ലക്ഷം രൂപയ്ക്ക് തുല്യമായ തുകയും പുതിയ താമസക്കാര്‍ക്ക് നല്‍കും എന്ന് റിപ്പോര്‍ട്ടിലുണ്ട്. കന്നുകാലി സമ്പത്തും പാല്‍ അനുബന്ധ വ്യവസായങ്ങളുമാല്‍ സമ്പന്നമായ ഈ ടൗണ്‍ഷിപ്പ്. മികച്ച കാഴ്ചകളാണ് സമ്മാനിക്കുക.

എന്നാല്‍ പുതിയ ജോലികള്‍ തേടി ഇവിടെയുള്ള ജനങ്ങള്‍ സമതലങ്ങളിലേക്ക് കുടിയേറുന്നതാണ് ഇവിടെ ജനസംഖ്യ കുറയാന്‍ കാരണം. ഇപ്പോള്‍ നിശബ്ദമാണ് ആല്‍ബിനിലെ തെരുവുകള്‍ എന്നാണ് മുനിസിപ്പാലിറ്റി പ്രസിഡന്‍റ് ബീറ്റ് ജോസ്റ്റ് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ പ്രദേശിക സ്കൂള്‍ അടുത്തിടെയാണ് അടച്ചിട്ടത്.

45 വയസിന് താഴെയുള്ളവരെയാണ് പ്രദേശിക ഭരണകൂടം ഇവിടെ താമസിക്കാന്‍ ക്ഷണിക്കുന്നത്. കുടുംബമായും വരാം. ഇവര്‍ക്ക് പാട്ടത്തിനൊ, സ്വന്തമായോ ഭൂമി സ്വന്തമാക്കാം. എന്നാല്‍ 38 ലക്ഷത്തിനുള്ള അവകാശം കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കും രണ്ട് കുട്ടികള്‍ എങ്കിലും കുടുംബത്തില്‍ വേണം. അതേ സമയം പത്ത് കൊല്ലത്തിനുള്ളില്‍ ടൗണ്‍ വിടുന്നുവെങ്കില്‍ പണം തിരിച്ചകൊടുക്കണം.
