ടിബറ്റന്‍ ജനതയ്ക്ക് ശരാശരി ജീവിത ദൈര്‍ഘ്യം കൂടുതലാണ് എന്നാണ് പറയാറ്. ഹിമാലയന്‍ രാജ്യത്ത് പ്രതികൂല കാലവസ്ഥയോട് പടവെട്ടി ജീവിക്കുന്ന ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അപൂര്‍വ്വ ചികിത്സരീതികളും ഭക്ഷണക്രമവും ഇവരുടെ ആരോഗ്യത്തെ സ്വദീനിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

ഇത്തരത്തില്‍ രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവ വരാതിരിക്കാനും, ആയുസ് കൂട്ടുന്നതിനും സഹായകരമാകുന്നുവെന്ന് ടിബറ്റുകാര്‍ കരുതുന്ന ഒരു പാനീയത്തെക്കുറിച്ച് അറിയാം. ദിവസവും ഇത് മണിക്കൂറുകള്‍ ഇടവിട്ട് കഴിക്കുന്നത് നല്ലതാണെന്ന് ടിബറ്റുകാര്‍ പറയുന്നു.

എട്ടര ഗ്ലാസ് വെള്ളത്തില്‍ വേണം ഇതു തയാറാക്കാന്‍. വെള്ളം നന്നായി തിളപ്പിച്ചതിനു ശേഷം തണുപ്പിക്കുക. ഇതിലേയ്ക്കു 5 ഗ്രാം ഇഞ്ചി അരിഞ്ഞത്, നാരങ്ങനീര് 2 ടേബിള്‍ സ്പൂണ്‍, ഒരു നുള്ള് കുരുമുളക്, ഒരു നുള്ള് പെരിഞ്ചീരകം എന്നിവ ചേര്‍ക്കുക. രണ്ട് മണിക്കൂര്‍ വച്ച ശേഷം പലപ്പോഴായി ഉപയോഗിക്കാം.