കൊച്ചി: ഓഫീസില്‍ അരമണിക്കൂറില്‍ കൂടുതല്‍ ഇരുന്ന് ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍ എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. തുടര്‍ച്ചയായി ഇരുന്നുകൊണ്ടുള്ള നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും എഴുന്നേറ്റു രണ്ട് മിനിറ്റ് നടക്കുന്നത് ശരീരത്തിലെ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഇങ്ങനെ കൂടുതല്‍ നേരം ഇരിക്കുന്നവര്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങള്‍ ഉണ്ടാവാനും അതുവഴി മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു നടക്കുന്നതും അരമണിക്കൂര്‍ തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതുമെല്ലാം ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുമെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ലിപ്പിഡോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.