വായില്‍ രാജവെമ്പാല കടിച്ചാലോ!; കൊള്ളാം മനോഹരമെന്ന് ഇവര്‍...

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 6:00 PM IST
two persons from rajasthan claims they enjoys king cobra venom
Highlights

നാക്കില്‍ രാജവെമ്പാലയെക്കൊണ്ട് കടിപ്പിച്ച്, വിഷം കയറ്റിയാണ് ഇവര്‍ സുഖം കണ്ടെത്തുന്നത്. ലോകത്തിലെ മറ്റേത് ലഹരിയെക്കാളും സുഖകരമാണ് രാജവെമ്പാലയുടെ വിഷം നല്‍കുന്ന ആനന്ദമെന്നാണ് ഇവര്‍ പറയുന്നത്

ഛണ്ഡീഗഡ്: ഒരേയൊരു കടിയില്‍ 20 മനുഷ്യരേയും ഒരാനയെയും കൊല്ലാന്‍ തക്ക ശക്തിയുള്ള വിഷമാണ് രാജവെമ്പാലയുടേത്. എന്നാല്‍ ഇത് കേട്ടാല്‍ ചിരിക്കുന്ന രണ്ട് പേരുണ്ട് രാജസ്ഥാനില്‍. കാരണം, ഇതുവരെ രാജവെമ്പാലയുടെ കടിയേറ്റ് ഇവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, രണ്ടുപേരും വളരെയധികം സന്തോഷത്തിലാണ്. 

ലോകത്തിലെ മറ്റേത് ലഹരിയെക്കാളും സുഖകരമാണ് രാജവെമ്പാലയുടെ വിഷം നല്‍കുന്ന ആനന്ദമെന്നാണ് ഇവര്‍ പറയുന്നത്. നാക്കില്‍ രാജവെമ്പാലയെക്കൊണ്ട് കടിപ്പിച്ച്, വിഷം കയറ്റിയാണ് ഇവര്‍ സുഖം കണ്ടെത്തുന്നത്. മറ്റെന്ത് ലഹരി കഴിച്ചാലും കിട്ടാത്ത സുഖവും മയക്കവുമാണ് ഇത് നല്‍കുന്നുവെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.

ഇവരുടെ അപൂര്‍വ്വ കഥയെക്കുറിച്ചറിഞ്ഞ ഗവേഷകര്‍ ഇവരെപ്പറ്റി കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിലാണ്. ചണ്ഡീഗഡിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. 

സാധാരണയായി ഉപയോഗിക്കപ്പെടുന്ന ലഹരിമരുന്നുകള്‍ പോലെ പാമ്പിന്‍ വിഷം കണക്കാക്കാമോയെന്ന വിഷയത്തില്‍ പഠനം നടത്തുന്ന ഒരു കൂട്ടം ഡോക്ടര്‍മാരും ഇരുവരെയും തേടിയെത്തിയിട്ടുണ്ട്. ഇതെപ്പറ്റി 'ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്കോളജിക്കല്‍ മെഡിസിന്‍' ലേഖനവും പ്രസിദ്ധീകരിച്ചു. രാജസ്ഥാനിലെ പലയിടങ്ങളിലും പരമ്പരാഗത ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പാമ്പിന്‍ വിഷം ലഹരിയായി ഉപയോഗിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് പരസ്യമായി പറയുകയും പഠനത്തിന് തയ്യാറാവുകയും ചെയ്തിരിക്കുകയാണ് ഇവര്‍ രണ്ടുപേരും.
 

loader